ബെംഗളൂരു യാത്ര ഇനി അതിവേഗം; 25 സ്റ്റേഷനുകൾ; മഡവരയ്ക്കും തുമകുരുവിനും ഇടയിലുള്ള മെട്രോ പാത ഉടന്‍ യാഥാര്‍ഥ്യമാകും

ബെംഗളൂരു: മഡവരയ്ക്കും തുമകുരുവിനും ഇടയിലുള്ള മെട്രോ പാത ഉടന്‍ യാഥാര്‍ഥ്യമാകും. ബെംഗളുരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടുന്നിന് മുന്നോടി യായി വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നത് ആരംഭിച്ചു. 59.60 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് 20649 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തുമക്കുരുവിലേക്ക് നില വില്‍ റോഡ്, റെയില്‍ മാര്‍ഗം 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദരാ ബാദിലെ ഏജന്‍സിയാണ് കഴിഞ്ഞ വര്‍ഷം സാധ്യത പഠനം പൂര്‍ ത്തിയാക്കിയത്. നിലവില്‍ റോഡിലെ മാധവാര വരെയുള്ള ഗ്രീന്‍ ലൈനാണ് തുമക്കൂരുവിലെ നാഗനപാളയ വരെ നീട്ടുന്നത്

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

മഡവര മുതല്‍ തുമകുരു വരെ 25 സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. 20,649 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ആര്‍വി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റുകള്‍ക്ക് ബിഎംആര്‍സിഎല്‍ കരാര്‍ നല്‍കി. 1.2 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്.

അതേസമയം, ബെംഗളൂരുവില്‍ എത്തിച്ച പ്രോട്ടോടൈപ്പ് ട്രെയിനിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗ്രീന്‍ ലൈനില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന 21 പ്രോട്ടോടൈപ്പ് മെട്രോ ട്രെയിനുകളില്‍ ഒന്നാണിത്. 2025 ജനുവരിയിലാണ് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിയത്. തുടക്കത്തില്‍ ഈ ട്രെയിന്‍ പര്‍പ്പിള്‍ ലൈനില്‍ വിന്യസിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

റിസര്‍ച്ച് ഡിസൈന്‍ഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നമ്മ മെട്രോ ഗ്രീന്‍ ലൈനില്‍ ജലഹള്ളി, മന്ത്രി സ്‌ക്വയര്‍ സാമ്പിജ് റോഡ് സ്‌റ്റേഷനുകളില്‍ രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30 വരെയായിരുന്നു പരീക്ഷണയോട്ടം നടത്തിയിരുന്നത്.

ട്രെയിനിന്റെ എല്ലാ പരിശോധനകളും പൂര്‍ത്തിയായി. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍, ചീഫ് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍, റെയില്‍വേ ബോര്ഡ് എന്നിവരുടെ അനുമതി ലഭിച്ചാല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts