പൊങ്കലിനുണ്ടാകില്ല: വിജയ് ചിത്രം ജനനായകന്‍ റിലീസ് നീട്ടി

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകന്‍’ തീയറ്ററിലെത്താന്‍ വൈകും. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്‍പതിനാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്

റിലീസ് തീയതി നീട്ടിയെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്.

തീരുമാനം വിജയ് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു എന്നാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് റിലീസ് തീയതി നീട്ടിവച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വിധി പറയുന്നത് നീട്ടി വച്ചതിനെതുടര്‍ന്നാണ് റിലീസ് തീയതി നീട്ടിയത്.

ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ജനുവരി 9ന് (വെള്ളിയാഴ്ച) രാവിലെ വിധി പറയും.

ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതും അതേ ദിവസം തന്നെയാണ് എന്നത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണെങ്കിലും ‘ജനനായകന്‍’ വൈകുന്നത് നിര്‍മാണക്കമ്പനിക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts