ഫക്കീര്‍ കോളനി ഒഴിപ്പിക്കല്‍; ദീര്‍ഘകാല താമസക്കാരെന്ന വാദത്തിൽ താമസക്കാർ; അടവ് കൈയ്യിലിരിക്കട്ടെ എന്ന് ജിബിഎ; ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം തെളിവ്

flat jcb

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനിയില്‍ നിന്നു കുടിയൊഴി പ്പിക്കപ്പെട്ടവര്‍ 28 വര്‍ഷമായി ഇവിടെ താമസിച്ചിരുന്നവരാണന്ന അവകാശവാദം തെറ്റാണെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോ ടതിയെ അറിയിച്ചു. വീടുകള്‍ നിര്‍ മിച്ചത് എന്നാണെന്നു കൃത്യമായി തെളിയിക്കാന്‍ വേണ്ട ഉപഗ്രഹ ചിത്രങ്ങള്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) പക്കലുണ്ടെന്നും ചീഫ് ജസ്റ്റിസ് വിഭു ബ്രഖുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനെ അഡ്വക്കറ്റ് ജനറല്‍ ധരിപ്പിച്ചു.

മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് ഫക്കീര്‍ കോള നിയിലെയും വസീം ലേഔട്ടിലെയും മുന്നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചതെന്ന് ആരോപിച്ച് വീടുകള്‍ നഷ്ടപ്പെട്ട സൈബ തബസ്സും, രെഹാന, ആരിഫ് ബിഗം എന്നിവരാണു ഹര്‍ജി നല്‍കിയത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ചേരിയൊഴിപ്പിക്കല്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്ന ഹര്‍ജിക്കാരുടെ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഇതു ചേരിപ്രദേശമല്ല, മാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത 5 ഏക്കര്‍ ക്വാറിയാണ്. ഇതു കയ്യേറിയാണു വ്യാപകമായി വീ ടുകളും ഷെഡുകളും നിര്‍മിച്ചത്.

കുടിയിറക്കപ്പെട്ട മുന്നൂറിലധികം കുടുംബങ്ങളെ മൂന്നിടങ്ങളിലായി താല്‍ക്കാലികമായി താമസിപ്പിച്ചിട്ടുണ്ട്. ഇന്ദിരാ കന്റീനുകള്‍ മുഖേന ഭക്ഷണം നല്‍കി വരുന്നുണ്ടെന്നും ബെഞ്ചിനെ ധരിപ്പിച്ചു. ഒരാഴ്ചയ്ക്കകം സര്‍ക്കാരിനോട് തടസ്സവാദങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ബെഞ്ച്, കേസ് 22ന് പരിഗണിക്കാനായി മാറ്റിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക അതിര്‍ത്തി അടച്ചു
[masterslider id="10"]

Related posts