വിമാനത്താവളത്തില്‍ പുതിയ പദ്ധതി; മാലിന്യസംസ്‌കരണത്തിന് പുതിയ സംവിധാനമൊരുക്കി

ബെംഗളൂരു: വിമാനത്താവളത്തിലെ ഖര, ദ്രവ മാലിന്യം ശാസ്ത്രീ യമായി സംസ്‌കരിക്കാന്‍ വിമാനത്താവള അതോറിറ്റി (ബിഐഎഎല്‍) പുതിയ സംവിധാനമൊരുക്കി.

മാലിന്യം തരംതിരിക്കുന്നതിനൊപ്പം ഖരമാലിന്യം സംസ്‌കരിച്ച് പുനരുപയോഗിക്കാനാകുന്ന ക്രിസ്റ്റലുകളാക്കും. വിമാനത്താവളത്തിലെ ഇരു ടെര്‍മിനലുകളിലും നിന്ന് പ്രതിദിനം 26 ടണ്‍ വരെ ഖരമാലിന്യമാണ് ശേഖരി ക്കുന്നത്.

നേരത്തെ ഇത് സ്വകാര്യ ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. ഇത് ദേവനഹള്ളിയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്.

ഇവിടെ സംസ്‌കരണം ഫലപ ദമല്ലാത്തതിനെ തുടര്‍ന്നാണ് സംസ്‌കരണ ചുമതല ബിഐഎല്‍ നേരിട്ട് ഏറ്റെടുക്കുന്നത്. പ്രതിദിനം 77 വരെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയും.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഭക്ഷണശാലകളില്‍ നിന്നുള്ള ദ്രവമാ ലിന്യം സംസ്‌കരിക്കാന്‍ ബയോ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് വിമാനത്താവളത്തിലെ ഭക്ഷണശാലകളില്‍ പാചകത്തിന് ഉപയോഗിക്കും.

കംപോസ്റ്റ് വളം വില്‍പന വ്യാപകമാക്കും

മാലിന്യപ്ലാന്റുകളില്‍ നിന്നുല്‍പാദിപ്പിക്കുന്ന കംപോസ്റ്റ് വളം വില്‍പന കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കര്‍ണാടക കംപോസ്റ്റ് ഡലവപ്‌മെന്റ് കോര്‍പ്പറേഷന്‍. കഴിഞ്ഞ വര്‍ഷം 5000 ടണ്‍ കംപോസ്റ്റ് വളമാണ് വിറ്റത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

സമീപജില്ലകളിലെ കര്‍ഷകരാണ് കൂടുതല്‍ വളം വാങ്ങിയത്. ടണ്ണിന് 3500 രൂപ നിരക്കിലാണ്
വില്‍പന നടത്തിയത്.

റസിഡന്റ്‌സ്, അപ്പാര്‍ട്‌മെന്റ് അസോസിയേഷനുകളുടെ സഹകരണ
ത്തോടെ വളം വില്‍പനമേളകള്‍ സംഘടിപ്പിക്കുമെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ നടരാജ് ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts