വിസ്കി, റം, ജിൻ, വോഡ്ക എന്നിവയുടെ വില വർദ്ധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് മദ്യ നിരക്ക് വീണ്ടും വർദ്ധിക്കും . കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതിനകം രണ്ടുതവണ വില വർദ്ധിപ്പിച്ചു. ഇപ്പോൾ, മദ്യത്തിന്റെ വില മൂന്നാം തവണയും വർദ്ധിക്കും, പുതുക്കിയ വില ഈ ആഴ്ച മുതൽ തന്നെ നടപ്പിലാക്കും.

കർണാടക സർക്കാർ ഡീസൽ നികുതി, വൈദ്യുതി താരിഫ്, പാൽ വില എന്നിവ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് , മദ്യത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചട്ടുള്ളത് .

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപനം നടത്തിയതെങ്കിലും, ഇക്കണോമി കാറ്റഗറി മദ്യത്തിന്റെ വില ക്വാർട്ടറിന് 10-15 രൂപയും ബിയറിന്റെ വില 10% ഉം വർദ്ധിപ്പിക്കാൻ എക്സൈസ് വകുപ്പ് ചൊവ്വാഴ്ച വൈകുന്നേരം വിജ്ഞാപനം പുറപ്പെടുവിച്ചു.

സംസ്ഥാനത്തിനായുള്ള എക്സൈസ് തീരുവ പിരിവും എക്സൈസ് വകുപ്പിന് 40,000 കോടി രൂപയുടെ ലക്ഷ്യം വയ്ക്കുന്നതും കണക്കിലെടുത്താണ് മദ്യത്തിന്റെ വില വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മദ്യത്തിന് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുക എന്നതും നിർദ്ദേശത്തിലുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts