വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനത്തിനും പാർക്കിങ്ങിനുമുള്ള നിരക്കുകൾ ഇരട്ടിയാക്കി വർധിപ്പിച്ചു

ബംഗളൂരു: മൈസൂരുവിലെ കൃഷ്ണ രാജസാഗര്‍ (കെ.ആര്‍.എസ്) ഡാമിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്ക് വര്‍ധിപ്പിച്ചു.

മൂന്നു വയസ്സ് മുതല്‍ ആറു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 50 രൂപയും ആറു വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 രൂപയില്‍ നിന്നും 100 രൂപയുമാക്കി പ്രവേശന ഫീസ് കൂട്ടി.

മറ്റു നിരക്കുകള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു രൂപയും കാമറ ചാര്‍ജ് 100 രൂപയുമാക്കി വര്‍ധിപ്പിച്ചു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

കര്‍ണാടക കൊമേഴ്ഷ്യല്‍ ആന്‍ഡ് ഇന്‍റസ്ട്രിയല്‍ കോർപറേഷന്‍ ലിമിറ്റഡുമായുള്ള(കെ.സി.ഐ.സി) മൂന്ന് വര്‍ഷ കരാർ പ്രകാരം ദി കാവേരി നീരവാണി നിഗം ലിമിറ്റഡ്(സി.എന്‍.എല്‍.എല്‍) ആണ് പ്രവേശ ഫീസ് ശേഖരിക്കുക.

പ്രവേശന നിരക്കിന് പുറമെ പാര്‍ക്കിങ് ചാര്‍ജുകളും കുത്തനെ കൂട്ടി.ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപ പാര്‍ക്കിങ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥാനത്ത് 20 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 40 രൂപയില്‍ നിന്നു 50 രൂപയും ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കു 50 രൂപയില്‍ നിന്നും നേരെ ഇരട്ടിയാക്കി 100 രൂപയും പാര്‍ക്കിങ്ങിന് ഫീസ് നല്‍കണം.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ടെമ്ബോ ട്രാവലര്‍,മിനി ബസ് എന്നിവയുടെ നിരക്ക് 70ല്‍ നിന്നും 100 രൂപയും ബസ് നിരക്ക് 100 ല്‍ നിന്നും 200 രൂപയുമാക്കി.കെ.ആര്‍.എസ് ജല സംഭരണിയിലേക്കുള്ള പാലത്തിലേക്കുള്ള ടോള്‍ നിരക്കുകളും ഇതോടൊപ്പം വര്‍ധിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts