8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയാട്ടുള്ള അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും ബെംഗളൂരു ഹൊസ്മാറ്റ് ആശുപത്രി മാനേജിങ് ഡയറക്ടറുമായ ഡോ. തോമസ് ചാണ്ടി (75) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11-നായിരുന്നു അന്ത്യം. ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഇന്ത്യയിലെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ തോമസ് ചാണ്ടി 8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തി. സംഗീതത്തിലും കഴിവുതെളിയിച്ച അദ്ദേഹം സാക്സോഫോണിസ്റ്റ് കൂടിയായിരുന്നു.

ബെംഗളൂരുവിൽ ജനിച്ച തോമസ് ചാണ്ടി സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് നേടിയത്. ഉപരിപഠനത്തിനായി ന്യൂയോർക്കിലെത്തി. ഇക്കാലയളവിൽ സംഗീതവും അഭ്യസിച്ചു. യുഎസിൽ 18 വർഷം ക്ലിനിക്കൽ പ്രാക്ടീസിലും അധ്യാപനത്തിലും ചെലവഴിച്ചു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

1980-കളുടെ തുടക്കമായപ്പോൾത്തന്നെ അദ്ദേഹം 2000-ത്തിലധികം സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. 1993-ലാണ് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ അത്യാധുനിക ഓർത്തോപീഡിക് പരിചരണം കൊണ്ടുവരണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഹൊസ്മാറ്റ് ആശുപത്രി സ്ഥാപിച്ചു.

ഭാര്യ: ജോയ് ചാണ്ടി. മക്കൾ: അനീഷ ചാണ്ടി, അർമാന്റ് ചാണ്ടി. മരുമകൻ: ജൊനാഥൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് സെയ്ന്റ് പാട്രിക് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂർ റോഡ് സെയ്ന്റ് പാട്രിക് സെമിത്തേരിയിൽ.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts