ബൈക്കിൽ ലോറി ഇടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം തിരൂർ കാവഞ്ചേരിമംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്‌മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്.

തിങ്കളാഴ്ച അർധരാത്രി മാറത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സുഹൃത്തിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെ ലോറി ബൈക്കിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

രണ്ട് മാസത്തോളമായി ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: റജീന. സഹോദരങ്ങൾ: അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. സംസ്കാരം കാവഞ്ചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts