നഗരത്തിലെ ടോവിങ് എല്ലാ ട്രാഫിക് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം; ആഭ്യന്തരമന്ത്രി

ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ നിന്ന് ട്രാഫിക് നിയമങ്ങൾക്കെതിരായി പാർക്കു ചെയ്ത വാഹനങ്ങൾ എല്ലാ വിധ ട്രാഫിക് മാനദണ്ഡങ്ങൾ പാലിച്ചാവണം പിടിച്ചെടുക്കുന്നത് എന്ന് ട്രാഫിക് പോലീസിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.

വഴിയരികിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു അവരുടെ ടോവിങ് വാഹനത്തിൽ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിക്കുമ്പോൾ പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഒട്ടനവധി കേടുപാടുകൾ സംഭവിക്കുന്നെന്നും അതോടൊപ്പം സർക്കാർ നിശ്ചയിച്ച ടോവിങ് ചാർജുകളെക്കാൾ കൂടുതലാണ് ട്രാഫിക് ഉദ്യോഗസ്ഥർ ഈടാക്കുന്നെന്നും നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെട്ടത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

സർക്കാർ നിശ്ചയിച്ചിരിക്കുന്ന പിഴയെക്കാൾ കൂടുതൽ തുക ഈടാക്കുന്ന ജീവനക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അനധികൃതമായി വഴിയരികിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ സ്വകാര്യ ഏജൻസികൾക്കാണ് ട്രാഫിക് പോലീസ് കരാർ നല്കിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
[masterslider id="10"]

Related posts