ബെംഗളൂരുവിൽ റോഡപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് ബിനു എം. ജെ (42) മരണപ്പെട്ടു. 

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. കാൽനടയാത്രക്കിടയിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. റാന്നി കീക്കൊഴൂർ ആണ് ജന്മനാട്. ബെംഗളൂരു പീനിയയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. പ്രമുഖ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായിരുന്നു ഇദ്ദേഹം. 

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഭാര്യ -ബിന്ദു. മക്കൾ ആൽവിൻ, അഡോൺ. മൃതദേഹം തുമകുരു റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts