ബി.എം.ടി.സി. ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; വിഡിയോ കാണാം

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബി.എം.ടി.സി. ബസിന് തീപിടിച്ചു. ബെംഗളൂരുവിലെ ബസവപുര ഗേറ്റിനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം. എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല.

മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജിഗനിയിലേക്ക് പോകുകയായിരുന്ന ബി.എം.ടി.സിയുടെ KA 57 F 0569 നമ്പര്‍ ബസിനാണ് തീ പിടിച്ചത്. ഒട്ടേറെപ്പേര്‍ ബസിലുണ്ടായിരുന്നു. തീയുയര്‍ന്നതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് ജിഗനിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ പൂര്‍ണമായും അണച്ചു. സംഭവത്തില്‍ ബി.എം.ടി.സി. അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us