നിപ്പ സ്ഥിരീകരിച്ച വാർഡ് അടച്ചിട്ടു; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത.

കോഴിക്കോട്: നഗരത്തിൽ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ 8,10,12 എന്നീ വാർഡുൾ ഭാഗികമായും അടച്ചിടും.എന്നാൽ നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.

മരിച്ച കുട്ടിയുമായി നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്താനില ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. പ്രാഥമികമായ സമ്പർക്കപ്പട്ടികയിലുള്ളവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് കാര്യങ്ങളെല്ലാം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്നാണ് നിർദേശം. നിയന്ത്രണത്തിന്റെ ഭാഗമായി ചാത്തമംഗലത്തേക്കുള്ള റോഡുകളിൽ പൊലീസ് ഉപരോധം തീർത്തു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts