ബെംഗളൂരുവിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ്; വിദേശിയിൽ നിന്നും തട്ടിയത് 35 ലക്ഷം 

CYBER ONLINE CRIME

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സൈബർ തട്ടിപ്പ്.

ഇത്തവണ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ജപ്പാൻ സ്വദേശിയാണ് തട്ടിപ്പിനിരയായത്.

ഹിരോഷി സസാക്കി എന്നയാളില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ സൈബർ മോഷ്ടാക്കള്‍ 35.5 ലക്ഷം രൂപ തട്ടിയത്.

ഡയറി സർക്ളിനടുത്ത് താമസിക്കുന്ന യുവാവിന് ട്രായിയില്‍ നിന്നെന്ന വ്യാജേനയാണ് ഫോണ്‍ വന്നത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ഇദ്ദേഹത്തിന്റെ സിം നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും സിം കട്ടാവാതിരിക്കണമെങ്കില്‍ ഒരു നമ്പർ ഡയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്പർ നല്‍കി.

ഇതിനെത്തുടർന്ന് മുംബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ യുവാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയക്കണമെന്നും ആവശ്യപ്പെട്ടു.

അന്വേഷണത്തിനു ശേഷം പണം തിരികെ നല്‍കുമെന്നാണറിയിച്ചത്.

തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞയുടനെ സസാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts