യാത്രക്കാരന് 1.07 ലക്ഷം രൂപ റെയിൽവേയുടെ പിഴ 

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു – ജോധ്പുർ എക്സ്പ്രസില്‍ ടി.ടി.ഇ യാത്രക്കാരന് നല്‍കിയ എക്സസ് ഫെയർ ടിക്കറ്റ് രസീതാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണർത്തിയിരിക്കുന്നത്.

1,07,210 രൂപയാണ് ഡിസംബർ 26ന് ബെംഗളൂരുവിൽ നിന്ന് വഡോദരയിലേക്കുള്ള യാത്രക്കായി പിഴയായി രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ

യാത്ര സംഘത്തിലെ 35 പേർക്കുമായാണ് ഇത്രയും തുക ചുമത്തിയിരിക്കുന്നത്.

ടിക്കറ്റ് മറ്റൊരാളുടെ പേരിലായിരുന്നുവെന്നാണ് റിപ്പോർട്ടുകളെങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാണ് രസീതില്‍ കാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ ഹതഭാഗ്യൻ ആരാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts