മാനസിക നില തെറ്റിയ ആളെപ്പോലെയാണ് പി. ജയരാജന്‍ പെരുമാറുന്നതെന്ന് കെ. സുധാകരന്‍.

കണ്ണൂര്‍: രാഷ്ട്രീയത്തിൽ എന്ത് തന്നെ സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ. ബിജെപിയിലേക്ക് പോകാന്‍ ക്ഷണം കിട്ടിയത് വെളിപ്പെടുത്തിയത് രാഷ്ട്രീയ ധാര്‍മ്മികതകൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും മാനസിക നില തെറ്റിയ ആളെപ്പോലെയാണ് പി. ജയരാജന്‍ പെരുമാറുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

കേരളത്തില്‍ സിപിഎം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. അവസാന കോണ്‍ഗ്രസുകാരന്‍ ഇല്ലാതായാലും താന്‍ കോണ്‍ഗ്രസിലുണ്ടാകും. ബിജെപിയിലേക്കും സിപിഎമ്മിലേക്കും ഇല്ലെന്നും സുധാകരന്‍ സൂചിപ്പിച്ചു. താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts