കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് കേരളം വീഴ്ത്തിയത്.

ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ.

73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകൾ. നസീബ് റഹ്മാൻ (22ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ഷുൻജാതൻ രഗോയ് (30ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി.

കളിയുടെ അന്ത്യത്തിൽ കേരളത്തിന്‍റെ പ്രതിരോധ താരം മനോജ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ 16ാം ഫൈനൽ പ്രവേശനമാണിത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts