ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു 

ബെംഗളൂരു: ഹുബ്ബള്ളിയില്‍ എല്‍പിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ടു ശബരിമല തീർത്ഥാടകർ കൂടി മരിച്ചു.

ഇതോടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉങ്കലിലെ അച്ചവ്വ കോളനിയില്‍ താമസിക്കുന്ന ശങ്കർ കഴിഞ്ഞ ഏഴ് ദിവസമായി ഹുബ്ബള്ളിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ലിംഗരാജ് ബീരനുര എന്ന 19 കാരനായ യുവാവാണ് ശനിയാഴ്ച മരിച്ചത്.

വിനിത (56), അനൂപ് (29), ബസവരാജ് (40) എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഹുബ്ബള്ളി സായിനഗറിലെ അച്ചവ്വ കോളനിയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തീപിടിത്തത്തില്‍ ഒമ്പത് അയ്യപ്പഭക്തർക്കാണ് പരിക്കേറ്റത്.

ബാക്കിയുള്ള നാല് പേർ ഇപ്പോള്‍ കർണാടക മെഡിക്കല്‍ കോളേജ് ആൻഡ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts