സ്കൈപ്പ് വഴി കോൾ; ഡിജിറ്റല്‍ അറസ്റ്റിലൂടെ യുവാവിന് നഷ്ടമായത് 11.8 കോടി 

ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് പറഞ്ഞ് സ്കൈപ്പിലൂടെ കോൾ.

ഡിജിറ്റല്‍ അറസ്റ്റിലൂടെ ബെംഗളൂരുവിലെ സോഫ്റ്റ്വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ.

39-കാരനായ എൻജിനീയറെ നവംബർ 11-നാണ് തട്ടിപ്പുകാർ വിളിച്ചത്.

ട്രായിയിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എൻജിനീയറെ വിളിച്ചത്.

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാരൻ എൻജിനീയറെ ധരിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാള്‍ കൂടി എൻജിനീയറെ വിളിച്ചു.

ആധാർ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ഇതുവഴി കള്ളപ്പണം കടത്തുന്നുണ്ടെന്നുമാണ് ഇയാള്‍ പറഞ്ഞത്.

അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

പിന്നാലെ സ്കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ പറഞ്ഞു.

വ്യാജ പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മുംബൈ പോലീസിന്റെ യൂണിഫോം ധരിച്ച മറ്റൊരാള്‍ സ്കൈപ്പ് വഴി വിളിച്ചു.

എൻജിനീയറുടെ ആധാർ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഒരു ബിസിനസുകാരൻ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയെന്നും ഇതുവഴി ആറ് കോടിയുടെ ഇടപാടുകള്‍ നടത്തിയെന്നും ഇയാള്‍ എൻജിനീയറെ ധരിപ്പിച്ചു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ മാർഗനിർദേശങ്ങള്‍ ഉദ്ധരിച്ച്‌ ചില അക്കൗണ്ടുകളിലേക്ക് വെരിഫിക്കേഷനായി പണം അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സഹകരിച്ചില്ലെങ്കില്‍ വീട്ടിലെത്തി എൻജിനീയറേയും കുടുംബാംഗങ്ങളേയും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

ഇതോടെയാണ് എൻജിനീയർ 11.8 കോടി രൂപ നല്‍കിയത്.

എന്നാല്‍ പണം ലഭിച്ചിട്ടും തട്ടിപ്പുകാർ ഭീഷണി തുടർന്നതോടെയാണ് താൻ തട്ടിപ്പിന് ഇരയായതായി എൻജിനീയർക്ക് മനസിലായത്.

ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ഐടി ആക്‌ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts