ബി.ജെ.പി.യിലെ വിമതനേതാവായ ബസനഗൗഡ പാട്ടീൽ യത്‌നലിനെ പുറത്താക്കണമെന്ന് ആവശ്യം; മൈസൂരുവിൽ പ്രതിഷേധം

ബെംഗളൂരു : കർണാടക ബി.ജെ.പി.യിലെ വിമതനേതാവായ ബസനഗൗഡ പാട്ടീൽ യത്‌നലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മൈസൂരുവിൽ പ്രവർത്തകരുടെ പ്രതിഷേധം.

മുൻമന്ത്രിമാരായ ബി.സി. പാട്ടീൽ, എം.പി. രേണുകാചാര്യ എന്നിവർ പത്രസമ്മേളനം നടത്തുന്നതനിടെ ഹാളിലേക്കുകയറിവന്ന പ്രവർത്തകർ മുദ്രാവാക്യംമുഴക്കുകയായിരുന്നു.

തങ്ങൾ പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകരാണെന്നും ബി.ജെ.പി. ഇത്ര ദുർബലമാകുന്നതെന്തെന്ന ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാനാകുന്നില്ലെന്നും അവർ പറഞ്ഞു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

യത്‌നലിനെതിരേ നടപടിയെടുക്കാൻ പാർട്ടിക്ക് കഴിയാത്തതെന്തുകൊണ്ടാണെന്നും ചോദിച്ചു. ദേശീയനേതാക്കളെക്കണ്ട് യത്‌നലിനെയും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് രേണുകാചാര്യയും ബി.സി. പാട്ടീലും പിന്നീട് അറിയിച്ചു. യത്‌നലാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്കുകാരണമായതെന്ന് ആരോപിച്ചു. ജനങ്ങളുടെ മനസ്സിൽ ബി.ജെ.പി.യെപ്പറ്റിയുള്ള പ്രതിച്ഛായക്ക്‌ കോട്ടംതട്ടിയതായും പറഞ്ഞു.

മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും ബി.വൈ. വിജയേന്ദ്രയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗികനേതൃത്വത്തിനൊപ്പം നിൽക്കുന്ന നേതാക്കളാണ് ബി.സി. പാട്ടീലും രേണുകാചാര്യയും. ഔദ്യോഗികവിഭാഗത്തെ എതിർക്കുന്ന നേതാക്കളാണ് യത്‌നലും സംഘവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts