ബെംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയെ രാത്രി വഴിയിൽ ഇറക്കി വിട്ടതായി പരാതി 

ബെംഗളൂരു: കെഎസ്‌ആര്‍ടിസി ബസില്‍ തനിച്ച്‌ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കിവിട്ടതായി പരാതി.

ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ലെന്നാണ് പരാതി.

കോഴിക്കോട് താമരശേരിയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.

നഗരത്തിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിക്കാണ് ദുരനുഭവം.

താമരശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറങ്ങാന്‍ 19കാരി ആവശ്യപ്പെട്ടു.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

എന്നാല്‍, കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ഇവിടെ നിര്‍ത്തിയില്ല. ഇതിനുശേഷം കാരാടിയാണ് ബസ് നിര്‍ത്തിയത്.

രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. പിന്നീട് വിദ്യാര്‍ത്ഥിനി അച്ഛനെ വിളിച്ച്‌ ശേഷം കൂടെ പോവുകയായിരുന്നു. കെ എല്‍ പതിനഞ്ച് എ 1430 (RP669) ബസാണ് നിര്‍ത്താതിരുന്നത്.

ബസ്സ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി കെഎസ്‌ആര്‍ടിസി അധികൃതർക്ക് പരാതി നല്‍കി. സംഭവത്തെ കുറിച്ച്‌ ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts