ബസ് കണ്ടക്ടറെ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവം; ജോലി കിട്ടാത്തതിന്റെ പരിഭ്രാന്തി, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിന് സമീപമുള്ള ഐടിപിഎല്‍ ബസ് സ്റ്റോപ്പിലാണ് സംഭവം.

ബസിന്‍റെ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിതിനെ തുടർന്നാണ്  യുവാവ് ആക്രമണം തുടങ്ങിയത്.

KA-57-F0015 വോള്‍വോ ബസ് കണ്ടക്ടർ യോഗേഷിനെയാണ് ബസിലെ യാത്രക്കാരില്‍ ഒരാള്‍ കുത്തിയത് .

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ വൈദേഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ സ്വകാര്യ കമ്പനിയുടെ ഇന്റർവ്യൂവില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യാത്രക്കാരാനാണ് യോഗേഷിനെ കുത്തിയത്.

ജോലി കിട്ടാത്തതില്‍ ഇയാള്‍ വിഷണ്ണനായിരുന്നുവെന്നും , ജയിലില്‍ പോകണമെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് പറയുകയും ചെയ്തിരുന്നു.

യോഗേഷിനെ രണ്ടുമൂന്നു തവണ കുത്തിയ ശേഷം ബസില്‍ നിന്ന് ചുറ്റികയെടുത്ത് ഗ്ലാസ് തകർത്ത് ഭ്രാന്തനെപ്പോലെ ഇറങ്ങിയോടുകയായിരുന്നു.

ഇതിനിടെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്ഥലത്തെത്തി ആളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts