പുതുച്ചേരി ബാലവേശ്യാവൃത്തി കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.

പുതുച്ചേരി: ബാലവേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ പുതുച്ചേരിയിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ്നെയും പലചരക്ക് കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കല്ല്കുറിശ്ശി ജില്ലയിലെ തിരുക്കോയിലൂർ സ്വദേശി മെഡിക്കൽ പ്രതിനിധി പി ശ്രീറാം (30), വില്ലുപുരം ജില്ലയിലെ തിണ്ടിവനം സ്വദേശി എം സാദിഖ് ബാഷ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

വേശ്യാവൃത്തിക്ക് നിർബന്ധിതരായ 10 പേരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . രക്ഷപ്പെടുത്തിയവരിൽ ഒരാൾ 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാൽപ്പതിലധികം പേർ സ്പായിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ഒരു കാലയളവിൽ ലൈംഗികമായി പീഡിപ്പിച്ച നാൽപ്പതിലധികം പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഓർലിയൻപേട്ട് ഇൻസ്പെക്ടർ ജെ ബാബുജി പറഞ്ഞു.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാംസക്കച്ചവടത്തിന് നിർബന്ധിച്ച സ്പാ പ്രൊപ്രൈറ്റർ എം സുനിത (56), ഫ്രണ്ട്സ് ഓഫ് പോലീസ് മുൻ അംഗം ബി ബൂപതി, കോസ്റ്റ് ഗാർഡിലെ ക്ലാസ് 3 പെറ്റി ഓഫീസർ കെ ജഗത് എന്ന ജഗത്രാച്ചഗൻ (24) എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts