നഗരത്തിൽ നഴ്‌സിംഗ് കോളേജിലെ 12 വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് പോസിറ്റീവ്

COVID TESTING

ബെംഗളൂരു: ധാർവാഡിലെയും ബെംഗളൂരുവിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് കോവിഡ് -19 ക്ലസ്റ്ററുകൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ബെംഗളൂരു അർബൻ ജില്ലയിലെ ആനേക്കലിൽ മറ്റൊരു ക്ലസ്റ്റർ കൂടി ഉയർന്നു. ഇത്തവണ മരസൂരിലെ സ്‌പൂർത്തി കോളേജ് ഓഫ് നഴ്‌സിംഗിലെ 12 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

വ്യാഴാഴ്‌ചയാണ് കോവിഡ് പരിശോധന നടത്തിയത് തുടർന്ന് വെള്ളിയാഴ്ച റിപ്പോർട്ടുകൾ പോസിറ്റീവായി ലഭിക്കുകയായിരുന്നു. ഇവരെയെല്ലാം കോവിഡ് കെയർ സെന്ററിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

അവരിൽ ആർക്കും യാത്രാ ചരിത്രമില്ല എന്നാൽ നവംബർ 14-ന് ശേഷം കാമ്പസിലെ ഫംഗ്‌ഷൻ ഹാളിൽ നടന്ന ഫ്രഷേഴ്‌സ് ഡേ ചടങ്ങിൽ SDM മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ജീവനക്കാരും പങ്കെടുത്തതോടെയാണ് ഇത് ആരംഭിച്ചത് എന്ന് അധികൃതർ പറഞ്ഞു . 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts