സംസ്ഥാനത്ത് അമിത പലിശ ഈടാക്കുന്ന അനധികൃത ചൈനീസ് ലോൺ ആപ്പ് പിടികൂടി.

ബെംഗളൂരു: പൊതുജനങ്ങൾക്ക് വായ്പ നൽകുകയും പിന്നീട് അമിതമായ പ്രോസസിംഗ് ഫീസും പലിശയും ഈടാക്കി അവരെ ഉപദ്രവിക്കുകയും ചെയ്ത ചൈനീസ് പൗരന്മാർ നടത്തുന്ന സാമ്പത്തിക സ്ഥാപനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് റെയ്ഡ് നടത്തി.

ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എച്ച്ആർ എക്സിക്യൂട്ടീവായ കാമരാജ് മോറെ (25), ടീം ലീഡറായി പ്രവർത്തിച്ച ദർശൻ ചൗഹാൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

കാഷ് മാസ്റ്റർ, ക്രേസി റുപീസ് തുടങ്ങിയ പണമിടപാട് മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുത്ത ചൈനീസ് പൗരന്മാർ നടത്തുന്ന സ്ഥാപനം ബുധനാഴ്ചയാണ് റെയ്ഡ് ചെയ്തത്. ഈ ബാങ്കിംഗ് സ്ഥാപനം ഇതര സാമ്പത്തിക കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

വായ്പ വിതരണം ചെയ്തുകഴിഞ്ഞാൽ, ജീവനക്കാർ വായ്പയെടുക്കുന്നവരോട് ഫോൺ കോളുകൾ ചെയ്ത് , ആഴ്ചതോറും പലിശ അടയ്ക്കാൻ ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അഥവാ കടം വാങ്ങിയയാൾ പലിശ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ വായ്പയുടെ വിശദാംശങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അവരെ അപമാനിക്കുകയും ചെയ്തു,

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

 കൂടാതെ മാറത്തഹള്ളിക്കടുത്ത് മുനെകൊലാലയിലെ സിൽവർ സ്പ്രിംഗ് ലേഔട്ടിൽ സ്ഥിതി ചെയ്യുന്ന ലൈക്കോറൈസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്നവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നു എന്നുമുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ് പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts