ഇൻജെക്ഷൻ ഓവർഡോസ് നൽകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം.

ചിക്കമംഗളൂരുവിലെ അജ്ജംപുരക്ക് സമീപം കെഞ്ചപുര ഗ്രാമത്തിലെ അശോകിന്‍റെ മകൻ സോനേഷ് ആണ് മരിച്ചത്.

സംഭവത്തില്‍ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ക്ലിനിക്കിയിലെ ഡോക്ടർ വരുണിനെതിരെ അജ്ജംപുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.

കടുത്ത പനിയെ തുടർന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ക്ലിനിക്കില്‍ എത്തുകയായിരുന്നു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

കുട്ടിയെ പരിശോധിച്ച ഡോ. വരുണ്‍, പിൻഭാഗത്ത് ഇൻജെക്ഷൻ നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.

കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പ് ഉണ്ടായതോടെ കുട്ടിയെ ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കുട്ടി മരിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് കുടുംബം പരാതി നല്‍കിയത്.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വരുണിന്‌ ആയുർവേദ ഡോക്ടർമാർക്ക് ലഭിക്കുന്ന ബി.എ.എം.എസ് ഡിഗ്രി മാത്രമേ ഉള്ളൂവെന്നും രോഗികള്‍ക്ക് ഇൻജെക്ഷൻ നല്‍കാനുള്ള അനുമതിയില്ലെന്നും കണ്ടെത്തി.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

ഇതോടെ പോലീസ് നടപടികള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts