ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു 

ഡൽഹി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു.

ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി അമല്‍ മോഹന്‍ ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്.

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചു.

മൃതദേഹം ഇപ്പോള്‍ ദ്രോണഗിരി വില്ലേജില്‍ ആണ് ഉള്ളത്.

മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടി. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചു.

ഉയരമുള്ള സ്ഥലങ്ങളിലുണ്ടാകുന്ന ശ്വാസതടസമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us