സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ഹാസനിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച ഇരുപതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.

അറക്കൽഗുഡ് റാഗിമരുരു ഗ്രാമത്തിലെ വരനന്ദി ഹൈസ്കൂളിലാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.

അധ്യാപകർ ഉടൻതന്നെ വിദ്യാർഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടതായി വിദ്യാർഥികൾ ആരോപിച്ചു.

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

പിന്നീട് ചില വിദ്യാർഥികളെ ഹാസനിലെയും അറക്കൽഗുഡിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.

ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ശിവസ്വാമി, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്.കെ. പാണ്ടു എന്നിവർ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തി.

വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭൂരിഭാഗം വിദ്യാർഥികളെയും ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

എ. മഞ്ജു എം.എൽ.എ., ബി.ഇ.ഒ. നാരായൺ തുടങ്ങിയവരും ആശുപത്രിയിലെത്തി.

ഭക്ഷണം തയ്യാറാക്കിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ അധികൃതർ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
[masterslider id="10"]

Related posts