സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി.

ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് സ്കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു .

റാസ്‌ഗവാനിലെ ഡി എൽ പബ്ലിക് സ്‌കൂൾ ഡയറക്ടറും മൂന്ന് അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് സെപ്തംബർ 22 ന്, സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന് സമീപം ബലി നൽകാനായിരുന്നു പ്രതികളുടെ ശ്രമം.

ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണർന്ന് നിലവിളിച്ചപ്പോൾ പരിഭ്രാന്തരായ പ്രതികൾ അവിടെവച്ചു തന്നെ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts