ബെംഗളൂരു: ബി.ബി.എം.പിപരിധിയിലെ സ്ഥാപനങ്ങളുടെ ബോർഡുകളില്‍ 60 ശതമാനം കന്നടയാവണമെന്ന നിർദേശം നീട്ടിയ കാലാവധി കഴിഞ്ഞിട്ടും പൂർണമായി നടപ്പായില്ല.
49,732 കടകള്‍ക്ക് നോട്ടീസ് നല്‍കിയതില്‍ 625 എണ്ണം ഒരു നടപടിയും സ്വീകരിച്ചില്ല.
ബി.ബി.എം.പി നിർദേശമനുസരിച്ച് കഴിഞ്ഞ മാസം 28നകം എല്ലാ ബോർഡുകളും മാറ്റേണ്ടതായിരുന്നു.
വ്യാപാരികളുടെയും മറ്റു സ്ഥാപന ഉടമകളുടെയും അഭ്യർഥന മാനിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രണ്ടാഴ്ച സമയം നീട്ടിനല്‍കിയിരുന്നു.
ആ സമയവും അവസാനിച്ചു.
പെട്ടെന്ന് ബോർഡുകളില്‍ മാറ്റം വരുത്താൻ പ്രയാസം അറിയിച്ച സ്ഥാപനം അധികൃതർ ഇംഗ്ലീഷ് ബോർഡുകള്‍ താല്‍ക്കാലികമായി മറച്ചിട്ടുണ്ടെന്ന് മഹാപാലിക അധികൃതർ പറഞ്ഞു.
തീരെ അവഗണിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.