ഭർത്താവിന് തന്നെക്കാൾ ഇഷ്ടം പൂച്ചയെ; യുവാവിനെതിരെ പരാതിയുമായിഭാര്യ 

ബെംഗളൂരു: കോടതിയില്‍ ദിവസേന എത്തുന്നത് പല വിധത്തിലുള്ള കേസുകളാണ്.

പലതിലും തീർപ്പാവുകയും ചിലത് കേസ് മാറ്റി വക്കുകയും ഒക്കെ ചെയ്യാറുണ്ട്.

എന്നാല്‍ വളരെ അസാധാരണമായ ഒരു കേസാണ് കർണാടക ഹൈക്കോടതിയില്‍ കുറച്ച്‌ ദിവസം മുമ്പ് എത്തിയത്.

ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവിനെതിരെ ഭാര്യ നല്‍കിയ പരാതിയാണ് ഒടുവില്‍ കോടതിക്ക് മുന്നിലെത്തിയത്.

ഭർത്താവ് തന്നേക്കാള്‍ പ്രാധാന്യം നല്‍കുന്നത് തങ്ങളുടെ വീട്ടിലെ പൂച്ചയ്ക്കാണ് എന്നതായിരുന്നു യുവതിയുടെ പരാതി.

കേസില്‍ തുടരന്വേഷണം കോടതിയിടപെടലില്‍ നിർത്തി വച്ചിരിക്കയാണ്.

വീട്ടില്‍ നടക്കുന്ന സാധാരണ തർക്കങ്ങളാണ് ഒടുവില്‍ കോടതി വരെ എത്തിയിരിക്കുന്നത്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ഭർത്താവിന് തന്നേക്കാള്‍ പ്രധാനം വീട്ടിലെ പൂച്ചയാണ് എന്നും ഇതിന്റെ പേരില്‍ എന്നും വീട്ടില്‍ താനും ഭർത്താവും തമ്മില്‍ തർക്കങ്ങള്‍ നടക്കുന്നു എന്നുമായിരുന്നു ഭാര്യയുടെ ആരോപണം.

ആ പൂച്ച തന്നെ മാന്തിയെന്നും ഭാര്യ ആരോപിക്കുന്നു.

ക്രൂരത, സ്ത്രീധനം ചോദിക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികള്‍ തുടങ്ങിയത്.

എന്നാല്‍, സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തർക്കങ്ങള്‍ക്ക് കാരണം, പകരം പൂച്ചയെ ചൊല്ലിയുള്ള തർക്കമാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ജസ്റ്റിസ് എം. നാഗപ്രസന്ന പറയുന്നത്, ഭർത്താവ് പൂച്ചയെ കൂടുതല്‍ ശ്രദ്ധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭാര്യയുടെ പരാതിയെന്നും അതാണ് വാദപ്രതിവാദങ്ങളിലേക്ക് നയിച്ചത് എന്നുമായിരുന്നു.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

പൂച്ചയാണെങ്കില്‍ ഒന്നിലധികം തവണ ഭാര്യയെ മാന്തുകയും മറ്റും ചെയ്തിട്ടുണ്ട്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.

യുവതിയുടെ പരാതി മേല്‍പ്പറഞ്ഞ ഐപിസി സെക്ഷൻ പരിധിയില്‍ വരുന്നതല്ല എന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

ഇത്തരം ചെറിയ തർക്കങ്ങള്‍ വലിയ പ്രശ്നങ്ങളായി കോടതിയുടെ മുന്നിലെത്തുന്നത് നീതിന്യായ വ്യവസ്ഥയെ യഥാർ‌ത്ഥത്തില്‍ ബുദ്ധിമുട്ടിക്കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts