ഭാര്യയുടെ പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി 

ബെംഗളൂരു: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ് മരിച്ചതിന് പിന്നാലെ നഗരത്തില്‍ വീണ്ടും സമാനമായ മരണം.

34-കാരനായ പോലീസ് കോണ്‍സ്റ്റബിളാണ് ബെംഗളൂരുവില്‍ ജീവനൊടുക്കിയത്.

ഭാര്യയുടേയും ഭാര്യാപിതാവിന്റെയും പീഡനം സഹിക്കാൻ കഴിയാതെയാണ് മരിക്കാൻ തീരുമാനിച്ചതെന്ന് കോണ്‍സ്റ്റബിളായ എച്ച്‌.സി തിപ്പണ്ണ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ട്രെയിനിന് മുൻപില്‍ ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

വെള്ളിയാഴ്ച രാത്രി ഹീലാലിജെ സ്റ്റേഷനും കാർമെലാരം ഹുസഗുരു റെയില്‍വേ ഗേറ്റിനും ഇടയിലായിരുന്നു സംഭവം.

സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി കേസെടുത്തു.

ഭാര്യ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് 34-കാരനായ അതുല്‍ സുഭാഷ് കഴിഞ്ഞയാഴ്ചയായിരുന്നു ജീവനൊടുക്കിയത്.

24 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഇത്രയും കാലം ഭാര്യയില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ സുഭാഷ് വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
[masterslider id="10"]

Related posts