ബെംഗളൂരു: ഷാംപെയ്ൻ കുപ്പികളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വിദേശ പൗരനെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 2,500 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ പൊടിയും ഉൾപ്പെടുന്നു. പ്രതി നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിൽ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിൽക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു.
മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആരംഭിച്ചു. എച്ച്ബിആർ ലേയൗട്ടിലെ യൂസഫ് മസ്ജിദ് സർവീസ് റോഡിന് സമീപം മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിസയും പാസ്‌പോർട്ടും പരിശോധിക്കാതെ താമസിക്കാനായി വീട് വാടകയ്ക്ക് നൽകിയതിന് പ്രതി താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
Brilliant work by the @DCPEASTBCP Division team led by PI of Govindapura PS in nabbing an inter-state drug peddler and kingpin from Ivory Coast. The accused used to procure the drugs from Goa and sell them through the sub-peddlers in Bengaluru at ₹10K per gram. 1/2 pic.twitter.com/MMCYfTDHS6
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) September 24, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.