സിനിമയില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്.
ഇനി അഭിനയം ഇല്ലെന്നും താന്‍ പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അടുത്തിടെയാണ് നടന്‍ പരസ്യമായി പ്രഖ്യാപിച്ചത്.
സിനിമയും രാഷ്ട്രീയവും ഒക്കെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കുന്ന വിജയ് ഇതിനിടെ ദാമ്പത്യ ജീവിതവും വേണ്ടെന്ന് വെച്ചതായി പ്രചരണമുണ്ട്.
ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ കുറേക്കാലമായി വാര്‍ത്തകള്‍ വരുന്നുണ്ട്.
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടനോ അദ്ദേഹത്തിന്റെ കുടുംബമോ ഭാര്യ സംഗീതയോ ശ്രമിച്ചിട്ടില്ല.
എന്നാല്‍ സംഗീതയുമായി പിരിയാന്‍ കാരണം പ്രമുഖ നടിയാണെന്ന് ആരോപണം വന്നിരുന്നു.
അത് നടി കീര്‍ത്തി സുരേഷ് ആണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു.
കീര്‍ത്തിയും വിജയും വ്യക്തിജീവിതത്തില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ ആയതുകൊണ്ടാണ് അത്തരത്തില്‍ ഒരു വാര്‍ത്ത വന്നത്.
എന്നാല്‍ കഴിഞ്ഞദിവസം കീര്‍ത്തി വിവാഹിതയായതോടെ ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ അവസാനിച്ചു.
എന്നാല്‍ വിജയുടെ ജീവിതത്തെ കുറിച്ചുള്ള പുതിയ ചില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സുഹൃത്ത് എന്ന നിലയില്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിജയ് എത്തിയിരുന്നു.
മുണ്ടൊക്കെ ഉടുത്ത് വിവാഹത്തില്‍ പങ്കെടുക്കുന്ന നടന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറൽ ആയിരിന്നു.
എന്നാല്‍ വിജയിക്കൊപ്പം നടി തൃഷ കൃഷ്ണന്‍ കൂടി ഈ വിവാഹത്തിന് ഉണ്ടായിരുന്നു എന്ന് വിവരമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
മാത്രമല്ല വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വിവാഹ വേദിയിലേക്ക് എത്തിയത്.
എയര്‍പോര്‍ട്ടില്‍ നിന്നും ആരോ പകര്‍ത്തിയ വീഡിയോയില്‍ താരങ്ങള്‍ ഒരുമിച്ച് ഫ്‌ലൈറ്റിലേക്ക് കയറുന്നതും അവിടെ നിന്ന് കാറില്‍ പുറപ്പെടുന്നതുമായ ദൃശ്യങ്ങളാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുന്നത്.
മാത്രമല്ല പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ലിസ്റ്റില്‍ വിജയുടെയും തൃഷയുടെയും പേരുകളുമുണ്ട്.
യാത്രകരുടെ പട്ടികയില്‍ ഒന്നാം നമ്പറില്‍ ജോസഫ് വിജയും രണ്ടാമത്തെ യാത്രിക തൃഷ കൃഷ്ണനുമാണ്.
ഇവര്‍ക്കൊപ്പം മറ്റ് നാല് യാത്രക്കാര്‍ കൂടിയുണ്ട്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലേ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ താരങ്ങള്‍ വന്നിറങ്ങി എന്നാണ് വിവരം.
കീര്‍ത്തിയുടെ വിവാഹം ഗോവയില്‍ വച്ചാണ് നടത്തിയത്.
കുറേക്കാലമായി വിജയും തൃഷയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്.
ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്ത് ഹിറ്റ് കോമ്പോസൃഷ്ടിച്ച താരങ്ങള്‍ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിയോ എന്ന സിനിമയിലൂടെ വീണ്ടും ഒരുമിച്ചിരുന്നു.
ഇതിനുശേഷമാണ് വിജയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചത്.
ഇതെല്ലാം തൃഷ നടന്റെ ജീവിതത്തിലേക്ക് വന്നതോടെ സംഭവിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു.
പുതിയ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ താരങ്ങള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.