എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ മറന്നു വച്ചു; 10 മണിക്കൂറിനു ശേഷം ഓർത്തപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ  

ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്.

കാൻസലർ തവാൻകു മുഹ്‌രിസ് യുകെഎം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്.

ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി.

പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

5.30ന് കുഞ്ഞ് നഴ്സറിയിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത്.

ഉടൻ തന്നെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിരുന്ന കാറിലെത്തി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു.

ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല.

കുഞ്ഞിനെ ആശുപത്രിയിലെ താൽക്കാലിക യൂണിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിട്ടോളം സി.പി.ആർ നൽകി.

പക്ഷെ കുഞ്ഞ് നേരത്തേ മരിച്ചതായി സ്ഥിരീകരിച്ചു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts