ബെംഗളൂരുവിൽ പാഴ്‌സൽ സർവീസ് ആരംഭിച്ച് ഒല; ഡെലിവറി ഫീസ്, സർവീസ് എന്നിവ മനസിലാക്കാം

ബെംഗളൂരു: ഒല തങ്ങളുടെ ‘ഒല പാഴ്സൽ’ സേവനങ്ങൾ ബെംഗളൂരുവിൽ ആരംഭിച്ചു. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വഴിയാണ് പാഴ്സലുകൾ വിതരണം ചെയ്യുക. ഇന്ന് രാത്രി മുതലാകും സേവനങ്ങൾ ആരംഭിക്കാൻ പോകുന്നത്. 5 കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും 15 കിലോമീറ്ററിന് 75 രൂപയും 20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസ് നിശ്ചയിച്ചിരിക്കുന്നത് . ഇന്ന് ബെംഗളൂരുവിൽ ല പാഴ്സൽ ലോഞ്ച് ചെയ്യുന്നു! എന്ന് ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ഒരു എക്സ് പോസ്റ്റിലൂടെ പറഞ്ഞു. ഇന്ന് രാത്രി മുതൽ…

Read More

ലിയോ ട്രെയിലര്‍; തിയേറ്റർ വരെ തകർത്ത് വിജയ് ആരാധകർ 

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ശേഷമുണ്ടായ വാർത്തയാണ് ഇപ്പോൾ ചർച്ച. ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയേറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്. ആഘോഷത്തിനിടെ ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആരാധകര്‍ തകര്‍ത്തത്. ട്രെയിലര്‍ കണ്ട് ആളുകള്‍ മടങ്ങിയ ശേഷമുള്ള തിയേറ്ററിനുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വിഡിയോയില്‍ സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായതായിട്ടാണ് മനസിലാകുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ളത് തീയറ്ററുകളില്‍ പ്രധാനമാണ്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ്…

Read More

കാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് ; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ്‌ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍. പ്രതികളില്‍ നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങളും കണ്ടെടുത്തു. ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് പോലീസ്…

Read More

ട്രെയിൻ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ 

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച് യുവാവ്. ഉത്തര്‍പ്രദേശിൽ സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൗത്ത് ഡല്‍ഹി സ്വദേശി റിതേഷിനെ പോലീസ് പിടികൂടി. ട്രെയിനിലെ ബി-3 കോച്ചിലെ 57, 60 എന്നീ ബെര്‍ത്തുകളില്‍ ഉറങ്ങുകയായിരുന്നു ദമ്പതിമാർ. ഇതിനിടയിലാണ് യുവാവ് എഴുന്നേറ്റ് ദമ്പതിമാരുടെയും അവരുടെ ലഗേജുകള്‍ക്കും മേല്‍ മൂത്രമൊഴിച്ചത്. മഹോബ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. 63-ാം നമ്പര്‍ ബെര്‍ത്തിലായിരുന്നു പ്രതി യാത്രചെയ്തിരുന്നത്. ‘ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. മദ്യലഹരിയിലായിരുന്നു യുവാവ്. സംഭവത്തിന് പിന്നാലെ…

Read More

10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി.…

Read More

മോഷ്ടിച്ച നോട്ടുകളുടെ റീൽസ് പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് എത്തി 

കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ. യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്. ഡിജിറ്റൽ…

Read More

കോവളം ബീച്ചിൽ മാസ് ലുക്കിൽ നിൽക്കുന്ന രജനികാന്ത്; വ്യാപകമായി പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ 

രജനികാന്തിന്റെ ‘തലൈവര്‍ 170’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്. അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ…

Read More

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ മറന്നു വച്ചു; 10 മണിക്കൂറിനു ശേഷം ഓർത്തപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ  

ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാൻസലർ തവാൻകു മുഹ്‌രിസ് യുകെഎം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. 5.30ന് കുഞ്ഞ് നഴ്സറിയിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത്. ഉടൻ തന്നെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിരുന്ന കാറിലെത്തി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ. എന്നിട്ടും…

Read More

ബെംഗളൂരുവിലെ അത്തിബെലെയും എല്ലാ സംസ്ഥാന പാതകളും ഒക്ടോബർ 10-ന് അടയ്ക്കുമെന്ന് റിപ്പോർട്ട് : എന്തുകൊണ്ടെന്ന് പരിശോധിക്കാം

ബെംഗളൂരു: കാവേരി നദീജല പ്രശ്നത്തിൽ പ്രതിഷേധത്തിന്റെ കേന്ദ്രമായ കന്നഡ അനുകൂല പ്രവർത്തകനായ വാട്ടാൽ നാഗരാജ് ഒക്ടോബർ 10 ന് കർണാടകയിലെ എല്ലാ ദേശീയ പാതകളും ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ബെംഗളൂരു വിധാന സൗധയിൽ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. തമിഴ്‌നാട് നിവാസികൾ കർണാടകയിൽ നിന്നുള്ളവരോട് മോശമായി പെരുമാറുകയാണെന്നും കെആർഎസ് (കൃഷ്ണരാജ സാഗർ) റിസർവോയറിലെ വെള്ളത്തിന്റെ ദൗർലഭ്യം ഊന്നിപ്പറയുന്നുവെന്നും നാഗരാജ് തന്റെ ആശങ്ക പ്രകടിപ്പിച്ചു. ജലപ്രശ്നത്തിൽ വേണ്ടത്ര പ്രതികരണമില്ലെന്ന് ജലവിഭവ മന്ത്രിയെ അദ്ദേഹം വിമർശിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിതവും ക്ഷേമവും സംബന്ധിച്ച വിഷയമായതിനാൽ…

Read More

‘ഈ കോല് ഇനി കണ്ടാൽ സൂക്ഷിച്ചേ സംസാരിക്കൂ’; മൈക്ക് വിവാദത്തിൽ സുധാകരൻ

താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലെ മൈക്ക് വിവാദം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്ന് താന്‍ ആദ്യം സംസാരിച്ചോളാമെന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും അതില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇനി മാധ്യമങ്ങളുടെ ഈ കോല് കാണുമ്പോള്‍ സൂക്ഷിച്ചേ സംസാരിക്കുവെന്നും ചിരിപടര്‍ത്തി സുധാകരന്‍ പ്രതികരിച്ചു.

Read More
Click Here to Follow Us