മോഷ്ടിച്ച നോട്ടുകളുടെ റീൽസ് പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് എത്തി 

കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ.

യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.

വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല.

ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു.

കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു.

വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്.

ഡിജിറ്റൽ ട്രാക്കിംഗിലൂടെ പോലീസ് മോഷ്ടാക്കളെ കണ്ടെത്തി. ഇവരുടെ പക്കൽ നിന്നും രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈലുകളും പോലീസ് പിടിച്ചെടുത്തു.

തരുൺ ശർമയുടെ വീട്ടിലും മോഷണം നടന്നത് ഇതേ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts