ലിയോ ട്രെയിലര്‍; തിയേറ്റർ വരെ തകർത്ത് വിജയ് ആരാധകർ 

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.

ശേഷമുണ്ടായ വാർത്തയാണ് ഇപ്പോൾ ചർച്ച. ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയേറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്.

ആഘോഷത്തിനിടെ ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആരാധകര്‍ തകര്‍ത്തത്.

ട്രെയിലര്‍ കണ്ട് ആളുകള്‍ മടങ്ങിയ ശേഷമുള്ള തിയേറ്ററിനുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

പ്രചരിക്കുന്ന വിഡിയോയില്‍ സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായതായിട്ടാണ് മനസിലാകുന്നത്.

വിജയ് ചിത്രങ്ങളുടെ ട്രെയിലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ളത് തീയറ്ററുകളില്‍ പ്രധാനമാണ്.

ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ഇതും ട്രെയ്‌ലര്‍ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കി എന്നും പറയുന്നു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

സാധാരണ തിയറ്ററിനു പുറത്തു നടക്കുന്ന ആഘോഷങ്ങളാണ് ഇത്തവണ അകത്ത് നടന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts