തകര്‍ന്നെന്ന് കരുതിയ ജീവിതം ഏറെ പ്രതീക്ഷയോടെ വീണ്ടും തിരിച്ചു പിടിക്കുകയാണ് ഷീലാ സണ്ണി

തൃശൂർ:  വ്യാജ ലഹരി കേസിൽ ജയിലിൽ കിടന്നതോടെ ബ്യൂട്ടിപാർലടക്കം സകലതും നഷ്ടമായ ചാലക്കുടിയിലെ വീട്ടമ്മയായ ഷീലാ സണ്ണി നഷ്ടപ്പെട്ടെന്നു കരുതിയ തന്‍റെ ജീവിതമാര്‍ഗമായ ബ്യൂട്ടിപാർലർ തന്നെ തിരികെ പിടിക്കുകയാണ്  ഇപ്പോൾ .

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഷീല സണ്ണിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഫെബ്രുവരി 24 ബ്യൂട്ടിപാർലറിൽ നിന്ന് 12 എൽ എസ് ഡി സ്റ്റാമ്പുകളും ആയി ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

72 ദിവസം ജയിൽവാസം. ആരോ ഒരുക്കിവെച്ച കെണിയിൽ അകപ്പെട്ടത് അറിയാതെ. പിന്നീട് ജാമ്യം കിട്ടിയെങ്കിലും ആളുകളുടെ മുഖത്ത് നോക്കാനാകാതെ മുറിക്കുള്ളിൽ ഒളിച്ചു.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

ലഹരി പരിശോധനാഫലം പുറത്തുവന്നതോടെയാണ് പ്രതീക്ഷയുടെ പുതുവെളിച്ചം വീണ്ടും വീണത് . പിടിച്ചെടുത്തത് വ്യാജ സ്റ്റാമ്പുകൾ . ആട്ടിപ്പായിച്ചവരും മുഖം തിരിച്ചവരും എല്ലാം ഷീലയെ ചേർത്തുനിർത്തി.

അപ്പോഴേക്കും ഷീലക്ക് ആത്മാഭിമാനം ഉൾപ്പെടെ സകലതും നഷ്ടമായിരുന്നു. നിരപരാധിത്വം തെളിഞ്ഞെങ്കിലും തൻറെ പ്രിയപ്പെട്ട ബ്യൂട്ടിപാർലർ രംഗത്തേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ചു. പിന്നാലെ ചേർത്തുനിർത്തിയവരുടെ കരുത്തിൽ ആ തീരുമാനം മാറ്റിയെഴുതി.

തണൽ എന്ന സന്നദ്ധ സംഘടന ഷീലയ്ക്ക് വീണ്ടും ബ്യൂട്ടിപാർലർ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം ഒരുക്കി. പഴയ മുറി അല്ലെങ്കിലും അതെ കെട്ടിടത്തിൽ തന്നെ കെട്ടിട ഉടമ പുതിയ മുറി നൽകി . വീണ്ടും ബ്യൂട്ടിപാർലർ ആരംഭിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഷീലാ സണ്ണി .

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

നോർത്ത് ചാലക്കുടിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഷീ സ്റ്റൈൽ എന്ന ബ്യൂട്ടിപാർലർ സ്ഥലം എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് നാളെ ഉദ്ഘാടനം ചെയ്യും. ബ്യൂട്ടിപാർലർ തുടങ്ങാനായതിൽ ഷീല സണ്ണിക്ക് സന്തോഷമെങ്കിലും സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവന്നാൽ മാത്രമേ മനസ്സിലെ കാർമേഘം പൂർണമായും നീങ്ങു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts