ട്വിറ്ററിലൂടെയല്ല ഹെൽപ്പ് ലൈൻ വഴി പരാതികൾ സമർപ്പിക്കുക; പൗരന്മാരോട് അഭ്യർത്ഥിച്ച് ബിബിഎംപി

ബെംഗളൂരു: പരാതി പരിഹാരത്തിനുള്ള മാർഗമായി സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പൗരന്മാരോട് അഭ്യർത്ഥിച്ചു. 70% മുതൽ 90% ട്വീറ്റുകളും പൗരസമിതിയുടെ ട്വിറ്റർ നോട്ടിഫിക്കേഷനുകളിൽ കാണിക്കാത്തതിനാൽ ട്വിറ്റർ വഴിയുള്ള പരാതികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായും ബിബിഎംപി പറഞ്ഞു. പകരം പൗരന്മാരോട് പരാതികൾ സമർപ്പിക്കാനോ അവരുടെ 24×7 ഹെൽപ്പ് ലൈൻ നമ്പറായ 1533 വഴി ബന്ധപ്പെടാനോ അല്ലെങ്കിൽ 9480685700 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പിൽ സന്ദേശം അയയ്‌ക്കാനോ ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. കുഴികളെക്കുറിച്ചും മഴവെള്ള ഡ്രെയിനുകളുമായുള്ള പ്രശ്‌നങ്ങൾ, തെരുവ് അറ്റകുറ്റപ്പണികൾ, നികുതി ചോദ്യങ്ങൾ എന്നിവയും അതിലേറെയും…

Read More

ഓലക്കും ഊബറിനും സമാനമായ ഓൺലൈൻ ഓട്ടോ, ടാക്സി ബുക്കിംഗ് ആപ്പ് പുറത്തിറക്കാനൊരുങ്ങി കർണാടക സർക്കാർ.

ബെംഗളൂരു: ഒല, ഊബർ തുടങ്ങിയ സ്വകാര്യ വെബ് ടാക്സി ക്യാമ്പിന് സമാനമായി ഓട്ടോറിക്ഷ-ടാക്സി ബുക്കിംഗ് ആപ്പ് വികസിപ്പിക്കാൻ തന്റെ വകുപ്പ് പദ്ധതിയിടുന്നതായി കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഉയർന്ന കമ്മീഷനുകൾ കാരണം ഓട്ടോറിക്ഷാ ഡ്രൈവർമാരും ക്യാബ് ഡ്രൈവർമാരും വളരെയധികം പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഒലയ്ക്കും ഊബറിനും സമാനമായ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അവരുമായുള്ള മീറ്റിംഗുകളിൽ, അഗ്രഗേറ്റർമാർ വലിയ കമ്മീഷനുകൾ ഈടാക്കുന്നുവെന്ന് സ്വകാര്യ ട്രാൻസ്പോർട്ട് യൂണിയനുകളുമായും ഫെഡറേഷനുകളുമായും അദ്ദേഹം സമ്മതിച്ചു. എല്ലാ സ്റ്റേഷനുകളിലും ഓട്ടോറിക്ഷ സ്റ്റാൻഡുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ്…

Read More

മലയാളം മിഷൻ കർണാടക ചാപ്റ്റർ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക അധ്യാപക പരിശീലനത്തോടനുബന്ധിച്ച് ചേർന്ന ചാപ്റ്റർ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും മേഖലാ കോ ഓർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു. കർണ്ണാടക സംസ്ഥാന കൺവീനർ ബിലു. സി. നാരായണൻ അധ്യക്ഷം വഹിച്ചു. ഭാഷാധ്യാപകൻ സതീഷ് കുമാർ, ആർ. വി. ആചാരി, പ്രസിഡൻ്റ് കെ ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, അഡ്വക്കേറ്റ് ബുഷ്റ വളപ്പിൽ, ഷാഹിന ലത്തീഫ് എന്നിവർ സംസാരിച്ചു.

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സെപ്റ്റംബർ 23, 24 തീയതികളിൽ ഒരുക്കുന്നത് വിപുലമായ ഓണാഘോഷ പരിപാടികൾ: വിശദാംശങ്ങൾ

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം വിവിധ പരി പാടികളോടെ നടത്തും. പൂക്കള മത്സരം, കലാ കായിക മത്സരങ്ങൾ, കുക്കറിഷോ, എന്നിവ ഉണ്ടായിരിക്കും. 23.09.2023ന് കെങ്കേരി – ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ചുനടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ പങ്കെടുക്കും 24.09.2023ന് കെങ്കേരി – ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ചുനടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിക്കും. രാവിലെ 9 മണിമുതൽ സമാജം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, ഓണസദ്യ, മെഗാ പ്രോഗ്രാം…

Read More

പാരമ്പര്യത്തനിമ കാക്കുന്ന അത്തപ്പൂക്കള മത്സരം നടത്താൻ ഒരുങ്ങി ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫയർ അസോസിയേഷൻ ഓണഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. അത്തപ്പൂക്കള മത്സരത്തിൽ ആദ്യത്തെ മൂന്നു വിജയികൾക്ക് യഥാക്രമം 15000/- രൂപ 10000/ രൂപ 5000/- രൂപ എന്നിങ്ങനെയാണ് സമ്മാനം അത്തപ്പൂക്കളം മത്സര വിജയികൾക്ക് ഒന്നാം സമ്മാനം 15000/- രൂപയും, മെമെന്റോയും, സർട്ടിഫിക്കറ്റും. രണ്ടാം സ്ഥാനക്കാർക്ക്,10000/-രൂപയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാർക്ക് 5000/- രൂപയും സർട്ടിഫിക്കറ്റും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിക്കറ്റും നൽകപെടും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9945522298.

Read More

സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; നൃത്താധ്യാപികനും സംഘവും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

ബംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കൊടിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളുമായി പെൺകുട്ടി സോഷ്യൽ മീഡിയ വഴി സൗഹൃദത്തിൽ ആകുകയും അന്നുമുതൽ ഇയാളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പ് മുഖ്യപ്രതി ആൻഡി ജോർജ് ഇരയായ യുവതിയുമായി സോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു. താമസിയാതെ അവർ അടുപ്പത്തിലാവുകയും പ്രണയബന്ധത്തിലേർപ്പെടുകയും ചെയ്തു. ജോർജ്ജ് ഒരു സ്വകാര്യ കോളേജിൽ നൃത്താധ്യാപകനായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ…

Read More

ക്ലാസിൽ പെൺകുട്ടിയോട് സംസാരിച്ച 15 കാരനെ വഴിയിലിട്ട് ആക്രമിച്ച് സഹപാഠികൾ

ബെംഗളൂരു: ക്ലാസിലെ ഒരു പെൺകുട്ടിയോട് സംസാരിച്ചതിന് ആൺകുട്ടിയെ നാല് സഹപാഠികൾ ചേർന്ന് മർദിച്ചു. സംഭവത്തിൽ ശ്രീരാംപുരയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ രണ്ട് പല്ലുകൾ ഒടിഞ്ഞും താത്കാലികമായും ഭാഗികമായും കാഴ്ച നഷ്ടപ്പെടും ചെയ്തു. കുട്ടി തന്റെ ക്ലാസിലെ ഒരു പെൺകുട്ടിയോട് പാഠഭാഗത്തെ സംബന്ധിച്ച് സംസാരിച്ചതിന് ശേഷമാണ് സംഭവം. അക്രമികളിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. 15 കാരനായ ആദർഷിൻറെ കാഴ്ച മങ്ങുകയും പല്ലുകൾ ഒടിഞ്ഞും മൂക്കിൽ നിന്ന് രക്തസ്രാവവും മറ്റ് മുറിവുകളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയപ്പോൾ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. മഗഡി…

Read More

ലോക കോഫി കോൺഫറൻസിന് വേദിയായി നമ്മ ബെംഗളൂരു

ബെംഗളൂരു:  ലോക കോഫി കോൺഫറൻസിന്റെ (WCC) അഞ്ചാം പതിപ്പിന് ബെംഗളൂരു ആതിഥേയത്വം വഹിക്കും, ഈ പദവി ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ നഗരമായി ഇതിലൂടെ ബെംഗളൂരു മാറും. സെപ്തംബർ 25 നും 28 നും ഇടയിലാണ് നഗരത്തിൽ കോൺഫറൻസ് നടക്കുന്നത്. കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, കർണാടക സർക്കാർ, കോഫി വ്യവസായം എന്നിവയുടെ സഹകരണത്തോടെ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുൻപ് ഇംഗ്ലണ്ട് (2001), ബ്രസീല്‍ (2005), ഗ്വാട്ടമാല (2010), ഇത്യോപ്യ (2016) എന്നീ…

Read More

തകര്‍ന്നെന്ന് കരുതിയ ജീവിതം ഏറെ പ്രതീക്ഷയോടെ വീണ്ടും തിരിച്ചു പിടിക്കുകയാണ് ഷീലാ സണ്ണി

തൃശൂർ:  വ്യാജ ലഹരി കേസിൽ ജയിലിൽ കിടന്നതോടെ ബ്യൂട്ടിപാർലടക്കം സകലതും നഷ്ടമായ ചാലക്കുടിയിലെ വീട്ടമ്മയായ ഷീലാ സണ്ണി നഷ്ടപ്പെട്ടെന്നു കരുതിയ തന്‍റെ ജീവിതമാര്‍ഗമായ ബ്യൂട്ടിപാർലർ തന്നെ തിരികെ പിടിക്കുകയാണ്  ഇപ്പോൾ . സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഷീല സണ്ണിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഫെബ്രുവരി 24 ബ്യൂട്ടിപാർലറിൽ നിന്ന് 12 എൽ എസ് ഡി സ്റ്റാമ്പുകളും ആയി ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. 72 ദിവസം ജയിൽവാസം. ആരോ ഒരുക്കിവെച്ച കെണിയിൽ അകപ്പെട്ടത് അറിയാതെ. പിന്നീട് ജാമ്യം കിട്ടിയെങ്കിലും ആളുകളുടെ മുഖത്ത് നോക്കാനാകാതെ മുറിക്കുള്ളിൽ…

Read More

സംസ്ഥാനത്ത് തക്കാളി വില കിലോയ്ക്ക് 200 രൂപയിലെത്തി; പെട്ടിക്ക് 4,500 രൂപ

ബെംഗളൂരു: തക്കാളിയുടെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമില്ല. തക്കാളി വില കിലോയ്ക്ക് 200 രൂപയിലെത്തി. ജില്ലയിലെയും സമീപ ജില്ലകളിലെയും കർഷകരും വ്യാപാരികളും കൊണ്ടുവന്ന തക്കാളി തിങ്കളാഴ്ച രാവിലെ എപിഎംസിയിലെ തക്കാളി മണ്ടിയിൽ ലേലം ചെയ്തു. കിലോയ്ക്ക് 180 രൂപയും പെട്ടിക്ക് 4500 രൂപയ്ക്കാണ് വിറ്റത്. ഞായറാഴ്ച, സമാനമായ പെട്ടികൾ 5,000 രൂപയ്ക്ക് ലേലം ചെയ്തത്, കിലോയ്ക്ക് 200 രൂപയോളം വരും. ഗുജറാത്ത്, രാജസ്ഥാൻ, ന്യൂഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലേക്ക് ചിക്കമംഗളൂരുവിൽ നിന്ന് തക്കാളി എത്തിക്കുന്നുണ്ടെന്ന് തക്കാളി വ്യാപാരിയായ ബി…

Read More
Click Here to Follow Us