ലോക കോഫി കോൺഫറൻസിന് വേദിയായി നമ്മ ബെംഗളൂരു

ബെംഗളൂരു:  ലോക കോഫി കോൺഫറൻസിന്റെ (WCC) അഞ്ചാം പതിപ്പിന് ബെംഗളൂരു ആതിഥേയത്വം വഹിക്കും, ഈ പദവി ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ നഗരമായി ഇതിലൂടെ ബെംഗളൂരു മാറും.

സെപ്തംബർ 25 നും 28 നും ഇടയിലാണ് നഗരത്തിൽ കോൺഫറൻസ് നടക്കുന്നത്.

കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, കർണാടക സർക്കാർ, കോഫി വ്യവസായം എന്നിവയുടെ സഹകരണത്തോടെ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

മുൻപ് ഇംഗ്ലണ്ട് (2001), ബ്രസീല്‍ (2005), ഗ്വാട്ടമാല (2010), ഇത്യോപ്യ (2016) എന്നീ രാജ്യങ്ങളില്‍ സമ്മേളനം നടന്നിട്ടുണ്ട്.

ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് (ഐ.സി.ഒ) കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച്‌ സമ്മേളനം സംഘടിപ്പിക്കുന്നത്.

ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണയാണ് സമ്മേളനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്നും ഡബ്ല്യുസിസി 2023-ന്റെ ലോഗോയും തീമും അനാച്ഛാദനം ചെയ്ത ശേഷം കർണാടക സർക്കാർ വാണിജ്യ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെൽവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts