സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; നൃത്താധ്യാപികനും സംഘവും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

ബംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കൊടിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളുമായി പെൺകുട്ടി സോഷ്യൽ മീഡിയ വഴി സൗഹൃദത്തിൽ ആകുകയും അന്നുമുതൽ ഇയാളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

രണ്ട് വർഷം മുമ്പ് മുഖ്യപ്രതി ആൻഡി ജോർജ് ഇരയായ യുവതിയുമായി സോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു. താമസിയാതെ അവർ അടുപ്പത്തിലാവുകയും പ്രണയബന്ധത്തിലേർപ്പെടുകയും ചെയ്തു. ജോർജ്ജ് ഒരു സ്വകാര്യ കോളേജിൽ നൃത്താധ്യാപകനായിരുന്നു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ജോർജ്ജ് ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇര പേടിച്ച് ജോർജിനെ ഒഴുവാക്കാൻ തുടങ്ങി.

എന്നാൽ തന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ജോർജ്ജ് പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തെന്നാണ് പരാതിക്കാരിയുടെ വാദം. കുറ്റാരോപിതനയാ ജോർജിന്റെ രണ്ട് സുഹൃത്തുക്കൾ തന്നെ പലതവണ വെവ്വേറെ ബലാത്സംഗം ചെയ്തതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇരയുടെ ചില ചിത്രങ്ങളും വീഡിയോകളും ജോർജ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് ഇര പോലീസിനെ സമീപിച്ചത്. കൊടിഗെഹള്ളി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

തിങ്കളാഴ്ച രാത്രിയാണ് മുഖ്യപ്രതി ആൻഡി ജോർജിനെയും സുഹൃത്തുക്കളായ സന്തോഷിനെയും ശശിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരയുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts