സ്ത്രീകളുടെ സൗജന്യ യാത്ര മുതലാക്കാൻ ബുർഖ ധരിച്ച് എത്തിയ പുരുഷൻ പിടിയിൽ 

ബെംഗളൂരു: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി സർക്കാർ നടപ്പാക്കിയ ശക്തി യോജന പ്രയോജനപ്പെടുത്താൻ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി. യുവാവ് മുസ്ലീം സ്ത്രീകളുടെ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാനാണ് എത്തിയത്. ഹുബ്ലിയിൽ ആണ് സംഭവം. വീരഭദ്രയ്യ എന്നാണ് ബുർഖ ധരിച്ചയാളുടെ പേരെന്ന് തിരിച്ചറിഞ്ഞു. കുന്ദഗോള താലൂക്കിലെ സാംഷി ഗ്രാമത്തിലെ ബസ് സ്റ്റാൻഡിൽ ആണ് ബുർഖ ധരിച്ച പുരുഷനെ കണ്ടെത്തിയത്. വിജയപൂർ ജില്ലക്കാരനായ വീരഭദ്രയ്യ ബുർഖ ധരിച്ച് കെഎസ്ആർടിസി ബസിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ബുർഖ ധരിച്ച വീരഭദ്രയ്യയുടെ പക്കൽ…

Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

കോട്ടക്കൽ: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി (കെ എം വാസുദേവൻ നമ്പൂതിരി- 97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടോളം ചിത്രകലയിൽ നിറഞ്ഞുനിന്ന നമ്പൂതിരി കേരളീയ ചിത്രകലക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയാണ്. രാജ്യത്തെ മികച്ച രേഖാചിത്രകാരന്മാരിൽ ഒരാളും മലയാളികളുടെ പല ഇഷ്ടകഥാപാത്രങ്ങളുടേയും സ്രഷ്ടാവ് കൂടെയാണ്. വര, പെയിന്റിംഗ്, ശിൽപ്പവിദ്യ എന്നിവയിൽ ഒരുപോലെ കഴിവു തെളിയിച്ചു. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്‌കാരം നേടിയ…

Read More

ആൺകുട്ടികളുടെ ഹോസ്റ്റലിൽ കയറി ഒരു സംഘം അക്രമം നടത്തി 

ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂരിൽ സർക്കാർ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഒരു സംഘം യുവാക്കളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ചു. ക്രിക്കറ്റ് ബാറ്റുകളും വിക്കറ്റുകളും ഫർണിച്ചറുകളും കയ്യിൽ കരുതിയ അക്രമികൾ അക്രമികൾ റൗഡികളെപ്പോലെയാണ് പെരുമാറിയത്. ഹോസ്റ്റൽ വിദ്യാർത്ഥികളെ അക്രമ സംഘം വിവേചനരഹിതമായി ആക്രമിച്ചു. വിദ്യാർത്ഥികൾ താഴെ വീണിട്ടും അവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.   സംഭവത്തിന് മുമ്പ് കോളേജ് വിദ്യാർത്ഥികളുമായി ഇവർ വഴക്കിട്ടിരുന്നു. ആളൂർ ബസ് സ്റ്റാൻഡിന് സമീപം സംഘർഷമുണ്ടാക്കിയ സംഘം ഹോസ്റ്റലിൽ എത്തി അവിടെയും വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ബാറ്റും വിക്കറ്റും…

Read More

ഗർഭിണിയെ തലയ്ക്കടിച്ചു കൊന്നു;കാമുകനുൾപ്പെടെ അറസ്റ്റിൽ 

മീറത്ത്: ഗർഭിണിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനടക്കം നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലാണ് സംഭവം. കല്ലുകൊണ്ട് തലക്കിടിച്ചാണ് യുവതിയെ താനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാമുകനായ ആദേഷ് എന്ന യുവാവ് പോലീസിനോട് സമ്മതിച്ചു. വിനോദ് എന്നയാളുമായി 2015ൽ യുവതി വിവാഹിതയായിരുന്നു. ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് യുവതി ആദേശുമായി ബന്ധം തുടങ്ങുന്നത്. ഇതിനിടെ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് ആദേശ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. ജൂലൈ…

Read More

കുടംബ സഹായ ഫണ്ട് വിതരണം ചെയ്യുന്നു ;മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

ബെംഗളൂരു : കല വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദാസറഹള്ളിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളിയായ ബിനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു. ജൂലൈ 9 ഞായറാഴ്ച പീനിയയിൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. അനുമോദന യോഗത്തിൽ കേരള യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പങ്കെടുക്കുമെന്നു കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ്, ട്രെഷറർ അച്യുതൻ എന്നിവർ അറിയിച്ചു.

Read More

ട്രെയിൻ അപകടത്തിൽ അറ്റുപോയി യുവാവിന്റെ കൈ വീണ്ടും ഘടിപ്പിച്ച് ബംഗളൂരുവിലെ ഡോക്ടർമാർ

ബംഗളൂരു: ട്രെയിൻ അപകടത്തിൽ കൈ അറ്റുപോയ 30കാരന് കൈ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് സമീപം നിൽക്കുമ്പോൾ അപ്രതീക്ഷിതമായി അതിന്റെ വാതിൽ അടഞ്ഞതാണ് യുവാവിന് അപകടം ഉണ്ടായത്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്ന വേളയിൽ ഡോറിന് അടുത്ത് നിന്നപ്പോൾ, പെട്ടെന്ന് വാതിൽ വന്ന് മുട്ടിയതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളപ്പെടുകയും യുവാവിന്റെ വലതു കൈ തോളിനടുത്ത് ഛേദിക്കപ്പെടുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇയാളെ സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകുകയും മുറിഞ്ഞു പോയ കൈ ബാഗിൽ സൂക്ഷിച്ച് വൈറ്റ്ഫീൽഡിലെ…

Read More

ഓണം എത്തുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യത 

ബെംഗളൂരു∙ ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ സ്ലീപ്പർ ബസുകൾ വരുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന കേരള ആർട്ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണത്തിന് മുൻപ് ബെംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയേക്കും.  ഒരു എസി, ഒരു നോൺ എസി ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് പുറത്തിറക്കുന്നത്. ഒരു ബസിൽ 25 സീറ്റുകളും 15 ബർത്തുകളുമാണ് ഉണ്ടാകുക. സീറ്റിനേക്കാൾ 25 ശതമാനം അധിക നിരക്കായിരിക്കും ബർത്തിന് ഈടാക്കുക. നിലവിലെ എസ്സി ആക്സിൽ സ്ലീപ്പർ–…

Read More

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ തേടി പോലീസ് ബെംഗളൂരുവിൽ

കൊച്ചി: ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബെംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുനെയിലും തിരച്ചിൽ നടത്തുന്നുണ്ട്. മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകളുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടൻ പിടികൂടുമെന്നാണ് സൂചന. പി വി ശ്രീനിജിൻ നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസ്.

Read More

ചന്ദ്രയാൻ-3, ജൂലൈ 13 മുതൽ 19നുമിടയിൽ; പേടകത്തെ വിക്ഷേപണവാഹനമായി കൂട്ടിച്ചേർത്തു

ബെംഗളൂരു : ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എൽ.വി.എം 3മായി ചേർത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്. ചന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 13 മുതൽ 19നുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. 1 4 നാണ് സാധ്യത. 3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുകയും റോവർ അവിടെ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും ചെയ്യും.

Read More

അരിക്കൊമ്പനെ പറ്റി ഇനി ആരും മിണ്ടരുത്!!! ഹര്‍ജിക്കാരന് 25000 രൂപ പിഴയിട്ട് സുപ്രീംകോടതി

ഡൽഹി: അരിക്കൊമ്പനെ മയക്ക് വെടിവെക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി 25000 രൂപ പിഴയിട്ടു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കി. ആന എവിടെയുണ്ടെന്ന് എന്തിനാണ് ചോദിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. അരിക്കൊമ്പനെ തിരികെ കേരളത്തിലെത്തിക്കണം, ആനയ്ക്ക് ഇനി മയക്കുവെടിവെക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന സാഹചര്യമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 25000 രൂപ പിഴയിടുകയായിരുന്നു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്…

Read More
Click Here to Follow Us