ട്രെയിൻ അപകടത്തിൽ അറ്റുപോയി യുവാവിന്റെ കൈ വീണ്ടും ഘടിപ്പിച്ച് ബംഗളൂരുവിലെ ഡോക്ടർമാർ

ബംഗളൂരു: ട്രെയിൻ അപകടത്തിൽ കൈ അറ്റുപോയ 30കാരന് കൈ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് സമീപം നിൽക്കുമ്പോൾ അപ്രതീക്ഷിതമായി അതിന്റെ വാതിൽ അടഞ്ഞതാണ് യുവാവിന് അപകടം ഉണ്ടായത്.

ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്ന വേളയിൽ ഡോറിന് അടുത്ത് നിന്നപ്പോൾ, പെട്ടെന്ന് വാതിൽ വന്ന് മുട്ടിയതോടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളപ്പെടുകയും യുവാവിന്റെ വലതു കൈ തോളിനടുത്ത് ഛേദിക്കപ്പെടുകയും ചെയ്തു.

അപകടത്തെ തുടർന്ന് ഇയാളെ സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകുകയും മുറിഞ്ഞു പോയ കൈ ബാഗിൽ സൂക്ഷിച്ച് വൈറ്റ്ഫീൽഡിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കൺസൾട്ടന്റ് പ്ലാസ്റ്റിക്, റീകൺസ്ട്രക്‌റ്റീവ്, കോസ്‌മെറ്റിക് സർജൻമാരായ ഡോ സുനിൽ കുമാർ കെ എസ്, ഡോ രമണി സിവി എന്നിവർ ചേർന്ന് മാർച്ച് 6 ന് ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കൈകൾ വീണ്ടും ഘടിപ്പിച്ചത്.

കൈയിൽ തൊടുമ്പോൾ യുവാവിന് തൊട്ടതായി അനുഭവപ്പെടാൻ തുടങ്ങിയാട്ടുണ്ടെങ്കിലും കൈകളുടെ പേശികളുടെ പ്രവർത്തനക്ഷമത വീണ്ടെടുക്കാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത് .

ഇത്തരം സന്ദർഭങ്ങളിൽ, ഛേദിക്കപ്പെട്ട ഭാഗം അപകടപ്പെട്ടവർക്ക് പുനർഘടിപ്പിക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിൽ സാക്ഷികൾക്ക് പ്രധാന പങ്കുണ്ട് എന്ന് ഡോ സുനിൽ കുമാർ പറഞ്ഞു. അടിയന്തര വൈദ്യ പരിചരണത്തിനായി രോഗിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണം.

അതോടൊപ്പം, കാഴ്ചക്കാർ മുറിഞ്ഞ് പോയ അവയവം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് ഒരു ഐസ് ബോക്സിൽ വയ്ക്കണം, ഇത് കോശങ്ങളെയും ടിഷ്യൂകളെയും ഏകദേശം ആറ് മണിക്കൂർ നിലനിൽക്കാൻ സഹായിക്കും.

റീ-ഇംപ്ലാന്റേഷൻ പ്രക്രിയ വിശകലനം ചെയ്യാനും പ്രവർത്തനം ആരംഭിക്കാനും ഇത് രോഗിക്കും ശസ്ത്രക്രിയാ വിദഗ്ധർക്കും ഒരുപോലെ സമയം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us