ബെംഗളൂരു: മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം. 18 -കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി രശ്മിതയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാര്‍ത്ഥിനിയാണ്. പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ്…
Read MoreMonth: June 2023
ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു;50 മരണം;180 പേർക്ക് പരിക്ക്.
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ രണ്ട് തീവണ്ടികൾ അപകടത്തിൽ പെട്ട് 50 ഓളം പേർ മരിച്ചു;180 ൽ അധികം പേർക്ക് പരിക്കേറ്റു. കൊൽക്കത്ത- ചെന്നൈ കോറമണ്ടൽ എക്സ്പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിൽ 15 ബോഗികൾ പാളം തെറ്റി. ബെംഗളൂരുവിലെ യെശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇതിലേക്ക് ഇടിച്ചു കയറിയത് അപകടത്തിൻ്റെ തോത് വർദ്ധിപ്പിച്ചു. രക്ഷാ പ്രവർത്തനം തുടരുന്നു. #WATCH | Visuals from the site of the train accident in Odisha's Balasore district where…
Read Moreഐഫോൺ യൂണിറ്റിനായി 13600 കോടി, 5000 പേർക്ക് തൊഴിൽ സാധ്യത, ഉടൻ തുടങ്ങും
ബെംഗളൂരു:ആപ്പിളിന്റെ കരാർ നിർമാണ കമ്പനികളിൽ ഒന്നായ തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് ഭീമൻ ഫോക്‌സ്‌കോൺ കർണാടകയിൽ ഐഫോൺ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാൻ 13,600 കോടി രൂപ നിക്ഷേപിച്ചു. നിർദിഷ്ട പ്ലാന്റിനായി ദേവനഹള്ളിയിലെ 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് കമ്പനിക്ക് കൈമാറുമെന്നും 2024 ഏപ്രിൽ മുതൽ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു. ഏകദേശം 50,000 പേർക്ക് ഈ പ്ലാന്റിലൂടെ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ചിലവിന്റെ 30 ശതമാനം (90 കോടി രൂപ) കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡിന് ഫോക്‌സ്‌കോൺ നൽകിയിട്ടുണ്ടെന്ന് കർണാടകയിലെ…
Read Moreതീയതി പ്രഖ്യാപിച്ചു! അടുത്ത ഞായറാഴ്ച്ച മുതൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം!
ബെംഗളൂരു :സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിലേറിയതിന് ശേഷം ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട 5 വാഗ്ദാനങ്ങളിലെ 2 ഗാരണ്ടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകൾക്ക് ബസുകളിൽ ഉള്ള സൗജന്യ യാത്ര ജൂൺ 11 മുതൽ നിലവിൽ വരും, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ് ഈ വിവരം പുറത്ത് വിട്ടത്. താങ്കളുടെ കുടുംബത്തേയും ബസിൽ വിടുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് ,പിന്നെ എന്തുകൊണ്ടില്ല എന്ന സരസമായ മറുപടിയും അദ്ദേഹം നൽകി. തൊഴിൽ രഹിതരായ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ആദ്യ രണ്ട് വർഷം തൊഴിൽ ലഭിക്കുന്നത് വരെ 2000 രൂപയും…
Read Moreശോഭ ഇല്ലെങ്കിൽ മാരാർ ഇല്ല, മാരാർ യഥാർത്ഥ ഗെയിമർ
ബിഗ് ബോസ് സീസൺ 5 ൽ കടുത്ത മത്സരത്തിലേക്ക് നീങ്ങുമ്പോൾ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് ചലഞ്ചേഴ്സായി മുൻ മത്സരാർത്ഥികളായ റിയാസും പൊളി ഫിറോസും എത്തിയിരുന്നു. ഷോയിലെ വിവിധ പരിപാടികളിലും ഇരുവരും പങ്കുചേർന്നിരുന്നു. നല്ല രീതിയിൽ തന്നെ ഷോ മുന്നോട്ട് പോയി. ഇരുവരും പുറത്ത് ഇറങ്ങിയ ശേഷം പൊളി ഫിറോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ഫിറോസിന്റെ വാക്കുകളിലേക്ക് “എല്ലാവർക്കും ഇൻഡയറക്ട് ആയി ടിപ്സ് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർഥി അഖിൽ മാരാർ ആണ്. മാരാർക്ക് ഒപ്പം നിൽക്കുന്ന…
Read Moreമുസ്തഫ സാഹിബ് അന്തരിച്ചു
ബെംഗളൂരു: മുജാഹിദ് പ്രസ്ഥാനത്തെയും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെയും ഒരുപോലെ നെഞ്ചേറ്റിയ പ്രിയപ്പെട്ട മദാരി മുസ്തഫ സാഹിബ് അന്തരിച്ചു. മമ്പുറത്തും വെട്ടത്തും നിറഞ്ഞു നിന്ന ആദർശധീരനായ വ്യക്തിത്വം. വീടിനോട് ചേർന്നു നിന്ന വഖഫ് ചെയ്ത സ്വന്തം സ്ഥലത്ത് സലഫി മസ്ജിദിന്റെ പണി പൂർത്തിയാകുന്ന അവസാന സമയത്താണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്.
Read Moreവൈസ് മെൻ ഇൻ്റർനാഷണലിൻ്റെ പുതിയ ഭാരവാഹികൾ ഇവരാണ്.
ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ 100 വർഷം പൂർത്തിയാക്കിയ വൈസ് മെൻ ഇൻറർനാഷണൽ സംഘടനയുടെ ബെംഗളൂരു ഡിസ്ട്രിക്ട് – 1, 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ഡിസ്ട്രിക്ട് ഗവർണറായി വൈസ് മെൻ എൽവിസ് ഗോഡ്ഫ്രഡ് ( വൈസ് മെൻ ക്ലബ്, പീനിയ) , ഡിസ്ട്രിക്ട് സെക്രട്ടറി ആയി വൈസ് മെൻ സുമോജ് മാത്യു (വൈസ് മെൻ ക്ലബ് ബാംഗ്ലൂർ കണ്ടോൺമെൻറ്) , ഡിസ്ട്രിക്ട് ട്രഷററായി വൈസ് മെൻ ടി. ഡി. കുര്യാക്കോസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാ നഗർ), ബുള്ളറ്റിൻ എഡിറ്ററായി വൈസ്…
Read Moreമലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം ; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നാലുപേരെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ബസ്തിപട്പ്പുവിലെ യതീഷ്, ഉച്ചിലയിലെ സചിൻ, തലപ്പാടി സ്വദേശികളായ മോക്ഷിത്, സുഹൻ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാഫര്‍ ശരീഫ്, മുജീബ്, ആഷിക് എന്നിവര്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉള്ളാള്‍ പോലീസ് കേസെടുക്കുകയും മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിൻ കേസന്വേഷണത്തിന് രണ്ട് പ്രത്യേക…
Read Moreമുസ്ലിം സ്ത്രീകളെ കുട്ടികൾ നിർമ്മിക്കുന്ന ഫാക്ടറി എന്ന് അധിക്ഷേപിച്ച് സ്റ്റാറ്റസ് ഇട്ടയാൾ അറസ്റ്റിൽ
ബെംഗളൂരു: മുസ്ലീം സ്ത്രീകളെ ‘കുട്ടികളെ നിര്‍മ്മിക്കുന്ന ഫാക്ടറി’ എന്ന് ചിത്രീകരിച്ച് വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ച്ചൂരിലെ ലിംഗസുഗൂര്‍ ടൗണില്‍ നിന്നുള്ള രാജു തുമ്പകാണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ വാട്‌സ്‌ആപ്പില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ മുസ്ലീം സമുദായത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ രാജുവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി വൈകി തുമ്പാകിനെ പോലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെക്ഷന്‍…
Read Moreവിമാനത്താവളത്തിൽ ബോംബ് വെച്ച കേസിലെ പ്രതി ജയിലിൽ ടിവി തകർത്തു
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് വെച്ചെന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി ഉഡുപ്പി സ്വദേശി ആദിത്യ റാവു ഷിവമൊഗ്ഗ ജയിലില്‍ നടത്തിയ ആക്രമണത്തില്‍ ടെലിവിഷനും അനുബന്ധ സാമഗ്രികളും തകര്‍ന്നു. വിഡിയോ കോണ്‍ഫറൻസിങ് വിഭാഗത്തില്‍ ചെന്ന് തനിക്കെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ച് ഒന്നും ഇല്ലെന്ന് അറിയിച്ചപ്പോള്‍ തിരിച്ചുപോയി. എന്നാല്‍ പൊടുന്നനെ മടങ്ങിയെത്തി കൈയില്‍ കരുതിയ കല്ലുകൊണ്ട് ടി.വി ഇടിച്ച് കേടുവരുത്തുകയായിരുന്നെന്ന് ഷിവമൊഗ്ഗ സെൻട്രല്‍ ജയില്‍ ചീഫ് സൂപ്രണ്ട് തുംഗ നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ…
Read More