ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം.

18 -കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി രശ്മിതയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാര്‍ത്ഥിനിയാണ്.

പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ഡോക്ടര്‍മാര്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts