ബ്ലാസ്റ്റേഴ്‌സ് അപ്പീൽ തള്ളി, 4 കോടി തന്നെ അടയ്ക്കണം

ന്യൂഡൽഹി: ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ ശിക്ഷയില്‍ നിന്ന് മോചനം നേടാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്.

ബെംഗളൂരു എഫ് സിക്കെതിരായ ഐ എസ് എല്‍ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ നിര്‍ത്തി കളംവിട്ടതിന് ചുമത്തിയ പിഴ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ എ ഐ എഫ് എഫ് തള്ളി. നാല് കോടി രൂപ തന്നെ അടയ്ക്കണമെന്ന് അക്ഷയ് ജയ്റ്റ്ലി ചെയര്‍പേഴ്‌സണായ എ ഐ എഫ് എഫ് അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമനോവിചിന് അഞ്ച് ലക്ഷം രൂപ പിഴയും പത്ത് കളികളില്‍ നിന്ന് വിലക്കുമേര്‍പ്പെടുത്തിയ നടപടിയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. ക്ലബും കോച്ചും രണ്ടാഴ്ചക്കുള്ളില്‍ പിഴ നൽകണം.

ക്ലബും കോച്ചും പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം പിഴത്തുക യഥാക്രമം ആറ് കോടിയും പത്ത് ലക്ഷവുമായി ഉയരുമെന്നും ഫെഡറേഷന്‍ മാര്‍ച്ച്‌ 31ന് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts