ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി 

തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി.

പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 കോടി രൂപയുടെ മൂല്യം വരുമെന്ന് ഇഡി അറിയിച്ചു.

2016 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഫ്‌ളാറ്റുകള്‍ നിർമ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് നടി പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്നാണ് കേസ്.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

താരത്തിന് പുറമേ സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും താരത്തിന്റെ ഭർത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവല്‍, കമ്പനി ചെയർമാൻ ആയ മുട്ടട ജേക്കബ് സാംസണ്‍ എന്നിവരും പ്രതികളാണ്.

പരാതിയില്‍ 2016 ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. ജോണ്‍ ജേക്കബിനും സാമുവലിനും എതിരായ നിയമ നടപടികള്‍ ഇപ്പോഴും തുടർന്ന് വരികയാണ്. ഇതിനിടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

2011 മുതല്‍ ആയിരുന്നു തട്ടിപ്പ്. നഗരത്തിലെ വിവിധ പ്രൊജക്ടുകളായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ട് വർഷം പൂർത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 100 കോടി രൂപ ആയിരുന്നു ഇവർ തട്ടിയെടുത്തത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ഇതിന് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts