വിവാഹാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു 

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് പിന്നാലെ നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ്.

ബെലഗാവിയിലാണ് സംഭവം.

പ്രകാശ് ജാദവ് എന്നയാളാണ് പ്രതി.

ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം, അക്രമിയെ ധൈര്യത്തോടെ പ്രതിരോധിക്കാൻ യുവതിക്ക് കഴിഞ്ഞു.

ആശുപത്രി വളപ്പില്‍ പ്രവേശിച്ച അക്രമി റിസപ്ഷനു സമീപം ഒളിച്ചുനിന്ന് നഴ്‌സിനെ ക്രൂരമായി മർദിക്കുകയിരുന്നു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

പ്രകാശും നഴ്‌സും ഒരേ ആശുപത്രിയിലെ വിവിധ ക്വാർട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്.

ഇയാള്‍ നിരന്തരം വിവാഹഭ്യർഥന നടത്തി യുവതിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു.

യുവതിയുടെ വീട്ടുകാരും പ്രകാശിൻ്റെ ആലോചന പൂർണമായി നിരസിച്ചതോടെയാണ് അക്രമത്തിലേക്ക് നീങ്ങിയത്.

പ്രകാശിൻ്റെ പ്രവൃത്തിയില്‍ ആശുപത്രി ജീവനക്കാർ ഭയന്നെങ്കിലും തന്ത്രപൂർവം ജീവനക്കാർ ഇയാളെ പ്രതിരോധിച്ചു.

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

പോലീസ് ഉടൻ സ്ഥലത്തെത്തി പ്രകാശിനെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts