സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു 

നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ അച്ഛൻ ജോസഫ് പ്രഭു അന്തരിച്ചു.

‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്‌തു.

ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സാമന്ത ജനിച്ചത്.

തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു.

പ്രൊഫഷണല്‍ തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു.

  പണി തുടങ്ങി മക്കളെ; 218 വീടുകൾക്ക് മുന്നിൽ ജിബിഎ മാലിന്യം തള്ളി! ഒറ്റ ദിവസം കൊണ്ട് പിഴ ഈടാക്കിയത് 2.80 ലക്ഷം രൂപ

സാമന്തയുടെ പിതാവിൻ്റെ മരണവാർത്തയില്‍ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം അറിയിച്ചു.

അടുത്തിടെ, സമാന്ത തൻ്റെ പിതാവായ ജോസഫ് പ്രഭുവുമായുള്ള ബന്ധത്തെക്കുറിച്ചും അത് തൻ്റെ ആത്മാഭിമാന ബോധത്തെ എങ്ങനെ ബാധിച്ചുവെന്നും തുറന്നുപറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു.

ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, അത് തൻ്റെ വ്യക്തിപരമായ യാത്രയെ എങ്ങനെ സ്വാധീനിച്ചുവെന്നും നടി പങ്കിട്ടിരുന്നു.

2021 ഒക്ടോബറില്‍ സമാന്ത റൂത്ത് പ്രഭുവിൻ്റെയും നാഗ ചൈതന്യയുടെയും വിവാഹംബന്ധം അവസാനിച്ചതിന് ശേഷം, ഏകദേശം ഒരു വർഷത്തിന് ശേഷം, ജോസഫ് പ്രഭു മകളുടെ വിവാഹ ചിത്രങ്ങള്‍ പങ്കിടാനും കഴിഞ്ഞകാലത്തെക്കുറിച്ച്‌ രേഖപ്പെടുത്താനും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

  ദസറയ്ക്ക് ബലൂണുകൾ വിൽക്കാൻ എത്തിയ പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി

അവരുടെ വേർപിരിയലുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെയധികം സമയമെടുത്തുവെന്നും ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സീരിയല്‍ താരത്തിന് അശ്ശീല സന്ദേശമയച്ച മലയാളി യുവാവ് പിടിയിൽ

Related posts

Click Here to Follow Us