അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ ജൂബിലി ആഘോഷം ഡിസംബർ 15,16 തിയ്യതികളിൽ 

ബെംഗളൂരു: അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ ജൂബിലി ആഘോഷം ഡിസംബർ 15,16 തിയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കും.

ഡിസംബർ 15 ന് രാവിലെ 9 മണിക്ക് ദോസ്തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ദാസറഹള്ളി എംഎൽ എഎസ് മുനിരാജു എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് പഠനസഹായം വിതരണം ചെയ്യും.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

12 മണിക്ക് കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ നയിക്കുന്ന കന്നഡ ഭക്തിഗാനസുധയും തുടന്ന് മഹാഅന്നദാനവും നടക്കും.

ഉച്ചക്ക് ശേഷം 51 വാദ്യമേളക്കാരുടെ ചെണ്ടമേളം അരങ്ങേറും.

വൈകുന്നേരം 6 മണിക്ക് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും നയിക്കുന്ന ക്ലാസിക്കൽ ഡാൻസ് അരങ്ങേറും.

16 ന് രാവിലെ 5 മണിക്ക് ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം, അഭിഷേകം എന്നിവ നടക്കും.

തുടർന്ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, ശീവേലി എന്നീ ചടങ്ങുകൾക്ക് ശേഷം അന്നദാനം നടക്കും.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

വൈകുന്നേരം 5 മണിക്ക് ജാലഹള്ളി പൈപ് ലൈൻ റോഡിലുള്ള കരുമാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉണ്ടായിരിക്കും.

വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റം, പ്രസാദ വിതരണം, ധ്വജോത്സവ പൂജ എന്നിവ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts